HOME
DETAILS
MAL
സ്വകാര്യബസ് ഓട്ടോയിലിടിച്ച് ഒരാള്‍ക്ക് പരുക്ക്
backup
October 17 2016 | 17:10 PM
തൊടുപുഴ: നിയന്ത്രണംവിട്ട സ്വകാര്യബസ് ഓട്ടോറിക്ഷയിലിടിച്ച് ഒരാള്‍ക്ക് പരുക്ക്.തൊടുപുഴ- കരിമണ്ണൂര്‍ റോഡില്‍ ഞറുക്കുറ്റിക്ക് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. റോഡരികില്‍ ഐസ്‌ക്രീം വില്‍പന നടത്തിയിരുന്ന ഓട്ടോയില്‍ തൊടുപുഴ- വണ്ണപ്പുറം- ചേലച്ചുവട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കിരണ്‍ ബസാണ് ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ബസ് സമീപത്തെ ഓടയിലേക്ക് തെറിച്ചു.ബസ് തിട്ടയില്‍ ഇടിച്ച് നിന്നതിനാല്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ ഒഴിവായി. ഓട്ടോ യാത്രക്കാരനാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."