HOME
DETAILS

മാരിയില്‍കടവ് പാലം: അപ്രോച്ച് റോഡ് നിര്‍മാണത്തിന് പി.ഡബ്ല്യു.ഡി നടപടി തുടങ്ങി

  
backup
October 17 2016 | 17:10 PM

%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0


തൊടുപുഴ: അപ്രോച്ച് റോഡ് നിര്‍മാണം വൈകുന്നത് മൂലം നോക്കുകുത്തിയായ മാരിയില്‍ കലുങ്ക് പാലത്തിന് പുതുജീവന്‍ വെയ്ക്കുന്നു.
സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായില്ലെങ്കിലും പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടിതുടങ്ങി. ആദ്യഘട്ടമായി മാരിയില്‍കടവ് ഭാഗത്തെ അപ്രോച്ച്‌റോഡ് നിര്‍മ്മാണത്തിനാണ് തുടക്കംകുറിക്കുന്നത്. പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്ത് അപ്രോച്ച്‌റോഡിനു വേണ്ടി സ്ഥലമേറ്റെടുക്കല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സ്ഥലമുടമകളുമായി വില സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. തര്‍ക്കം പരിഹരിക്കുന്ന മുറയ്ക്ക് മറുഭാഗത്തും അപ്രോച്ച്‌റോഡ് നിര്‍മ്മിക്കാനാണ് നീക്കം.
തൊടുപുഴ-ഇടുക്കി റോഡില്‍ മാരിയില്‍കലുങ്ക് ഭാഗത്ത് നിന്നും പാലത്തിലേക്കുള്ള വഴി മണ്ണിട്ട് ഉയര്‍ത്തി മൂന്നരമീറ്റര്‍ വീതിയിലാണ് ആദ്യം ടാര്‍ ചെയ്യുക. ഭാവിയില്‍ വീതി കൂട്ടി ഇരുവശത്തും ഓടകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. മറ്റു തടസങ്ങള്‍ നേരിട്ടില്ലെങ്കില്‍ ഈ ഭാഗത്തെ അപ്രോച്ച്‌റോഡ് ഒന്നരമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പിഡബ്ല്യുഡി അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, ഇരുഭാഗത്തും അപ്രോച്ച്‌റോഡുകള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ പാലം വാഹനഗതാഗതത്തിന് സജ്ജമാവുകയുള്ളൂ.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. മാരിയില്‍ കലുങ്കില്‍ ഇടുക്കി- തൊടുപുഴ റോഡിന് അടിയിലൂടെ പുഴയിലേക്ക് ഒരു തോട് കടന്നുപോകുന്നുണ്ട്. കലുങ്കിന് താഴെ സ്ഥാപിച്ചിട്ടുള്ള വലിയ രണ്ട് കുഴലുകളിലൂടെയാണ് നിലവില്‍ വെള്ളം ഒഴുകിപ്പോകുന്നത്. ഇത് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. പുതിയ പൈപ്പുകള്‍ ഇതിനായി എത്തിക്കും.
അഞ്ചുകോടി 27 ലക്ഷം രൂപ ചെലവിട്ടാണ് തൊടുപുഴ നഗരസഭയുടെ 23, 27 വാര്‍ഡുകളെ ബന്ധിപ്പിച്ച് മാരിയില്‍കടവില്‍ പിഡബ്ല്യുഡി പാലം പൂര്‍ത്തിയാക്കിയത്. 4.80 കോടി മുടക്കിയാണ് പാലം പൂര്‍ത്തിയാക്കിയത്. ബാക്കി തുക പ്രവേശനപ്പാതയ്ക്കായാണു നീക്കിവച്ചിരുന്നത്. ഭൂമിവിലയെക്കുറിച്ചും പണം കൈമാറുന്നത് സംബന്ധിച്ചും വ്യക്തമായ ഉറപ്പില്ലാതെ സ്ഥലം കൈമാറില്ലെന്ന നിലപാടിലാണ് സ്ഥലം ഉടമകള്‍.
ബസ് സര്‍വീസില്ലാത്ത കാഞ്ഞിരമറ്റം മേഖലയുടെ വികസനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് മാരിയില്‍ കടവ് പാലം. തൊടുപുഴ നഗരത്തില്‍ എത്താതെ തന്നെ വാഹനങ്ങള്‍ക്ക് മറ്റിടങ്ങളിലേക്ക് പോകാന്‍ കഴിയുമെന്നതും ഈ പാലത്തിന്റെ പ്രധാന്യം വിളിച്ചോതുന്നതാണ്. കാഞ്ഞിരമറ്റം മേഖലയുടെ വികസനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് മാരിയില്‍ കലുങ്ക് പാലം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  14 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  34 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago