HOME
DETAILS

ബി.എസ്.എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവം; പ്രതി കര്‍ണ്ണാടകയിലെത്തിയെന്നു സൂചന

  
backup
May 13 2016 | 20:05 PM

%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1-2

വടകര: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ് .എഫ് ജവാന്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നതായി വിവരം ലഭിച്ചു. ബി. എസ്. എഫ് ക്യാമ്പ് ഇന്‍സ്‌പെക്ടര്‍ രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ(45)യാണ് മരിച്ചത്. പയ്യോളി ഇരിങ്ങല്‍ കോട്ടയ്ക്കല്‍ ഇസ്‌ലാമിക് അക്കാദമി സ്‌കൂളിലെ ക്യാംപില്‍ താമസസ്ഥലത്ത് വച്ചാണ് വെടിവെപ്പുണ്ടായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.


വാക്ക് തര്‍ക്കത്തിനിടെയാണ് സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഹെഡ്‌കോണ്‍സ്റ്റബിള്‍ ഉമേഷ്പാല്‍ സിങാണ് വെടിവച്ചതെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഉമേഷ്പാല്‍ സിങ്ങിനുവേണ്ടി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അവധി അനുവദിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് വിവരം. നാല് തവണ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ അറിയിച്ചതായി പൊലിസ് വ്യക്തമാക്കി. തലക്കും കാലിനും വെടിയേറ്റ ജവാനെ സഹപ്രവര്‍ത്തകരും നാട്ടുകാരും വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയുടെ പിന്‍ഭാഗത്തും പുറത്തും കാലിന്റെ തുടയുടെ ഭാഗത്തുമായി ആറു റൗണ്ട് വെടിയേറ്റിട്ടുണ്ട്.
രാത്രി ക്യാംപില്‍ നിന്ന് വെടിയൊച്ച കേട്ട നാട്ടുകാരാണ് പൊലിസില്‍ വിവരമറിയിച്ചത്. ഉടന്‍ പൊലിസ് സ്ഥലത്തെത്തി ക്യാംപ് വളഞ്ഞു. കണ്ണൂരില്‍ നിന്നുള്ള ബി.എസ് .എഫ് ഉന്നതസംഘം രാത്രിതന്നെ സ്ഥലത്തെത്തി. പയ്യോളി പൊലിസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
സംഭവത്തില്‍ വടകര ഡിവൈ. എസ്. പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പയ്യോളി, വടകര സി ഐമാര്‍ അടങ്ങിയ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയതായി പൊലിസ് വ്യക്തമാക്കി.


രാംഗോപാല്‍ മീണയെ വെടിവെച്ച ശേഷം, യു. പിക്കാരനായ സഹപ്രവര്‍ത്തകന്‍ ക്യാംപില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. സംഭവശേഷം ഒരാള്‍ പൊക്കത്തിലുള്ള മതില്‍ ചാടിക്കടന്നാണ് ഉമേഷ് പാല്‍ യാദവ് രക്ഷപ്പെട്ടത്. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും പൗച്ചും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചാടിക്കടന്ന മതിലിലായിരുന്നു തോക്ക്. സ്‌കൂളിന്റെ തെക്ക് കിഴക്കെ മൂലയിലെ മതിലിന്റെ പുറത്തായാണ് പൗച്ച് കണ്ടെത്തിയത്. പൗച്ച് കണ്ടെത്തിയ മതിലിനു സമീപം ഇയാള്‍ ഓടിയ കാല്‍പ്പാടുകള്‍ പൂഴിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാളുടെ യൂനിഫോം സ്‌കൂള്‍ പരിസരത്ത് നിന്നു ലഭിച്ചു. പ്രതിയെ ഉടന്‍ പിടികൂടാനാവുമെന്നാണ് പൊലിസ് നിഗമനം.
രണ്ടു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. അതിനിടെ, 60 റൗണ്ട് വെടിയുതിര്‍ക്കാനുള്ള തിരകളും തോക്കുമായാണ് പ്രതി രക്ഷപ്പെട്ടതെന്ന അഭ്യൂഹം ഏറെ പരിഭ്രാന്തി ഉയര്‍ത്തിയെങ്കിലും തോക്കും പൗച്ചും കണ്ടെത്തിയതോടെ ഇതൊഴിവായി. പ്രതി കോട്ടക്കലില്‍ നിന്ന് ദേശീയപാതയില്‍ മൂരാടെത്തിയ ശേഷം ലോറിയില്‍ കയറിപ്പോയതാവുമെന്നാണ് കൊയിലാണ്ടി പൊലിസിന്റെ നിഗമനം.


സംഭവം നടന്നയുടന്‍ പ്രതി രക്ഷപ്പെട്ടതായുള്ള വിവരം സമീപത്തെ പൊലിസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. ഇതു പ്രകാരം കൊയിലാണ്ടി സിഐ ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വെള്ളറക്കാട്, കൊയിലാണ്ടി തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ധരിച്ചിരുന്ന പാന്റ്‌സ് ഒരു വീട്ടില്‍ ഊരിവച്ച് അവിടെ നിന്നും ലുങ്കി ധരിച്ചാണ് ഇയാള്‍ പോയതെന്ന് വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ വടകരയ്ക്കടുത്ത കരിമ്പനപ്പാലത്ത് പൊലിസ് പരിശോധന നടത്തി. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരെയും പ്രതിയുടെ ഫോട്ടോ കാണിച്ചു.
പൊലിസ് നിഗമനം ശരിവയ്ക്കുന്ന വിവരങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ നല്കിയതായും സൂചനയുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഇയാള്‍ കര്‍ണാടത്തിലേക്ക് കടന്നതായാണ് കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  2 months ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  2 months ago
No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago