HOME
DETAILS
MAL
നിര്‍മാണ തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കണമെന്ന്
backup
October 18 2016 | 01:10 AM
സുല്‍ത്താന്‍ ബത്തേരി: ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍മാണ തൊഴിലാളികള്‍ക്കും നല്‍കണമെന്ന് ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് ഐ.എന്‍.ടി.യു.സി ബത്തേരി മുന്‍സിപ്പല്‍ കമ്മിറ്റി യോഗം ആവശ്യപെട്ടു. നിലവില്‍ നിര്‍മാണ തൊഴിലില്‍ നിന്നും പെന്‍ഷനായവര്‍ക്ക് മാത്രമാണ് നല്‍കുന്നത്.
ക്ഷേമനിധി ബോര്‍ഡില്‍ നിന്നും തൊഴിലാളികള്‍ക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ അടിയന്തരമായി നല്‍കണമെന്നും യോഗം ആവശ്യപെട്ടു. ഫെഡറേഷന് ജില്ലാ വൈസ്പ്രസിഡന്റ് പി.എം തോമസ് യോഗം ഉദ്ഘാടനം ചെയ്തു. പി ശങ്കരന് അധ്യക്ഷനായി.
സെക്രട്ടറി പി ഉസ്മാന്, ബാബു പഴുപ്പത്തൂര്‍, എ.സി തങ്കമണി, സീന, കെ വിജയകുമാര്‍, എ ഹമീദ്, പി രാമന്, സി മമ്മുട്ടി, ഗീത, സി.വി ജോയി, കെ.കുമാരന്, മൈമൂന എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."