HOME
DETAILS

ലോറി ഡ്രൈവറെ അക്രമിച്ച് പണം കവര്‍ന്ന കേസ്

  
backup
October 18 2016 | 01:10 AM

%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b1%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്


കോഴിക്കോട്: നിര്‍ത്തിയിട്ട ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറെ അക്രമിച്ച് കവര്‍ച്ച നടത്തുകയും തടയാന്‍ ശ്രമിച്ച ബിയര്‍ പാര്‍ലര്‍ ജീവനക്കാരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്.
പ്രതികളായ പെരുവട്ടൂര്‍ അരീക്കുന്നുമ്മല്‍ മുനീര്‍ (37), കാവുന്തറ തോലേറ്റിയില്‍ ഹര്‍ഷാദ് (35) എന്നിവരെയാണ്  മാറാട് പ്രത്യേക കോടതി അഡിഷണല്‍ ജഡ്ജി എസ്. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. തടവിനൊപ്പം പ്രതികള്‍ 10,000 രൂപ പിഴയും അടക്കണം.
 കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് പുലര്‍ച്ചെ ചെങ്ങോട്ടുകാവ് അരങ്ങാടത്ത് സ്വകാര്യ ബിയര്‍ പാര്‍ലറിന് സമീപമാണ് കേസിന് ആസ്പദമായ സംഭവം. ബിയര്‍ പാര്‍ലറിന് അടുത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവര്‍ കുന്ദമംഗലം സ്വദേശി മുസ്തഫയെയാണ് പ്രതികള്‍ അക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. തടയാനെത്തിയ ബിയര്‍ പാര്‍ലര്‍ ജീവനക്കാരനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ബിയര്‍ പാര്‍ലര്‍ അസിസ്റ്റന്റ് മാനേജര്‍ കണ്ണൂര്‍ പട്ടവം പ്രയാങ്കോട്ട് സതീശന്‍, ജീവനക്കാരായ ഗുരുവായൂര്‍ സ്വദേശി വിമല്‍, വട്ടോളിപറമ്പ് സ്വദേശി മുരളി എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  14 hours ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  14 hours ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  15 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  15 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  15 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  15 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  15 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  16 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago