ജില്ലയില്‍ വരള്‍ച്ചാ സാധ്യത മെലിഞ്ഞൊഴുകി ഭാരതപ്പുഴ
ഷൊര്‍ണൂര്‍: കണ്ണീര് ചാലുകളായി ഭാരതപ്പുഴ മെലിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇക്കുറി അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ മുന്നറിയിപ്പാണ് നിളയുടെ ഇപ്പോഴത്തെ സ്ഥിതി. ഷൊര്‍ണൂരിനു പുറമേ വള്ളത്തോള്‍ നഗര്‍, ദേശമംഗലം, പാഞ്ഞാള്‍ എന്നീ പഞ്ചായത്തുകളും മേഖലകളും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമരും.
ഭാരതപ്പുഴ ഷൊര്‍ണൂര്‍ ശാന്തീതീരം ശ്മശാനത്തില്‍ എത്തുന്നവര്‍ക്ക് സംസ്കാര ചടങ്ങുകളുടെ ഭാഗമായി പുഴയില്‍ മുങ്ങികുളിക്കാനും മറ്റു കര്‍മങ്ങള്‍ക്കും വെള്ളം കിട്ടാത്ത അവസ്ഥയാണ്.
പുഴയിലേക്ക് വെള്ളം ഒഴുക്കിവിടേണ്ട കാര്യത്തിലും മലമ്പുഴ ഡാമില്‍ നിന്ന് പ്രതീക്ഷയ്ക്ക് വകയില്ല. ഡാമിലാകട്ടെ ക്രമാതീതമായി രീതിയില്‍ വെള്ളം താഴ്ന്നിറങ്ങുകയാണ്. അതെ സമയം വാട്ടര്‍ അതേററ്റി താല്‍ക്കാലികമായി പണിതീര്‍ത്ത മണല്ചാക്കുകൊണ്ടു നിര്‍മിച്ച തടയണയില്‍ ഏതാനും ദിവസത്തേക്കുള്ള വെള്ളമേയുള്ളൂ. മഴ കൊണ്ട് കാര്യമായി വെള്ളം ലഭിച്ചിട്ടുമില്ല.
കൊച്ചിന് പാലത്തിനു സമീപം അല്പം കിഴക്കുമാറിയുള്ള ഭാരതപ്പുഴയിലെ സ്ഥിരം തടയണ പദ്ധതി ഇനിയും പുനരാരംഭിച്ചിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."