HOME
DETAILS
MAL
വനംവകുപ്പ് ഓഫിസിലേക്ക് കര്‍ഷക സംഘം മാര്‍ച്ച് നടത്തി
backup
October 18 2016 | 06:10 AM
ആലക്കോട്: കേരള കര്‍ഷക സംഘം കാര്‍ത്തികപുരം വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുവഞ്ചാല്‍ വനം വകുപ്പ് സെക്ഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ചീക്കാട് ആദിവാസി കോളനിയിലെ വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കാന്‍ വനം വകുപ്പധികൃതര്‍ വിമുഖത കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു സമരം. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ വനംവകുപ്പ് ഓഫിസിന് സമീപം പൊലിസ് തടഞ്ഞു. ധര്‍ണ പി.വി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.എസ് ചന്ദ്രശേഖരന് അധ്യക്ഷനായി. സാജന് ജോസഫ്, എന്‍.എം രാജു, പി മാധവന്, ഒ.ആര് കോരന്, പി.കെ സുരേന്ദ്രന്, ടി സുബൈര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."