ജെ.എന്‍.യു വിദ്യാർഥിയുടെ തിരോധാനം; രക്ഷിതാക്കള്‍ ക്യാമ്പസില്‍ പ്രതിഷേധിക്കുന്നു
ന്യൂഡല്‍ഹി: എ.ബി.വി.പി പ്രവര്‍ത്തകരുടെ കൂട്ട മര്‍ദ്ദനത്തിന് പിന്നാലെ ജെ.എന്‍.യു വിദ്യാര്‍ഥിയെ കാണാതായതില്‍ പ്രതിഷേധം ശക്തമാകുന്നു. കാണാതായ പിജി വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ രക്ഷിതാക്കള്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ക്യാമ്പസില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. നജീബ് അഹമ്മദിനെ കാണാതായ മഹിമാണ്ഡവി ഹോസ്റ്റലിന് സമീപമാണ് രക്ഷകര്‍ത്താക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.
ജെ.എന്‍.യുവിലെത്തി 15ാം ദിവസമാണ് നജീബിനെ കാണാതാവുന്നത്. കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍വ്വകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടിയുണ്ടായിരുന്നില്ല.
എബിവിപി പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ഹോസ്റ്റലിലെത്തി ആക്രമിച്ചതിന് പിന്നാലെയാണ് നജീബ് അഹമ്മദിനെ കാണാതായതത്. തിങ്കളാഴ്ച വസന്ത് കുഞ്ജ് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഐപിസി 365ാം വകുപ്പ് പ്രകാരം തട്ടികൊണ്ടുപോകലിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."