HOME
DETAILS
MAL
പൊന്നാനിയില്‍ നടപ്പാലം തകര്‍ന്നു; അഞ്ചുപേര്‍ക്ക് പരുക്കേറ്റു
backup
October 18 2016 | 21:10 PM
പൊന്നാനി: പൊന്നാനി പള്ളിപ്പടിയില്‍ കടവനാടുമായി ബന്ധിപ്പിക്കുന്ന കനോലി കനാലിനു കുറുകെയുള്ള നടപ്പാലം തകര്‍ന്നു. അപകടത്തില്‍ കടവനാടു സ്വദേശികളായ സ്ത്രീക്കും കുട്ടികള്‍ക്കുമടക്കം 5 പേര്‍ക്കു പരുക്കേറ്റു.
ഇന്നലെ രാവിലെ എട്ടിനാണ് അപകടം. അപകടത്തില്‍ പരുക്കേറ്റവരെ പ്രാഥമിക ചികില്‍സ നല്‍കിയതിനു ശേഷം വിട്ടയച്ചു. ഒന്നര വര്‍ഷം മുമ്പു രണ്ടു ലക്ഷം രൂപ ചെലവിലാണ് ഈ പാലം നിര്‍മിച്ചത്. നഗരസഭയിലെ ഇരുപതാം വാര്‍ഡിലാണു പാലം സ്ഥിതി ചെയ്യുന്നത്. നടപ്പാലത്തിലൂടെ നിരന്തരം ഇരുചക്രവാഹനങ്ങള്‍ കടന്നുപോയതാണു പാലം വേഗത്തില്‍ തകരാന്‍ കാരണമെന്നു വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. പാലം തകര്‍ന്നതോടെ ഇരു കരകളിലുള്ളവരെയും ബന്ധിപ്പിക്കാനായി നേരത്തേ നിര്‍ത്തിവെച്ച കടത്തുതോണി സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."