കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ മുടങ്ങി
പയ്യന്നൂര്‍: കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെ ബസ് സര്‍വിസുകള്‍ മുടങ്ങി. കെ.എസ്.ആര്.ടി.സി പണം അടക്കാത്തതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഡീസല്‍ നല്‍കുന്നത് നിര്‍ത്തിവച്ചു. ഞായറാഴ്ച മുതല്‍ തന്നെ ഡിപ്പോകളില്‍ ഇന്ധനം കുറഞ്ഞിരുന്നു. ഇന്നലെയോടെ പ്രശ്നം രൂക്ഷമാവുകയായിരുന്നു. പയ്യന്നൂര്‍ ഡിപ്പോയില്‍ ടൗണ്‍ ടു ടൗണ്‍ ഉള്‍പ്പടെ നാല്പതോളം സര്‍വിസുകളാണ് റദ്ദ് ചെയ്യേണ്ടി വന്നത്. ദീര്‍ഘദൂര ബസുകള്‍ സര്‍വിസ് നടത്തിയപ്പോള്‍ മലയോര മേഖല ഉള്‍പ്പെടെയുള്ള ലോക്കല്‍ സര്‍വിസുകള്‍ വെട്ടിക്കുറച്ചു. രാവിലെ 22ഓളം സര്‍വിസുകളും ഉച്ചയ്ക്ക് ശേഷം മറ്റ് അവശ്യ സര്‍വിസുകളും റദ്ദ് ചെയ്യേണ്ടി വന്നു. കെ.എസ്.ആര്.ടി.സിയെ മാത്രം ആശ്രയിക്കുന്ന ചീമേനി, രാജഗിരി, ജോസ്ഗിരി എന്നിവിടങ്ങളിലേക്കും ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുമുള്ള സര്‍വിസുകള്‍ പലതും നിര്‍ത്തിയത് യാത്രക്കാരെ വലച്ചു. 91 ഷെഡ്യൂകളുള്ള ഡിപ്പോയില്‍ പകുതിയോളം നിര്‍ത്തിയിടേണ്ട അവസ്ഥയാണ്. നേരത്തെ ഇത്തരത്തിലുള്ള പ്രതിസന്ധി ഉണ്ടായ ഘട്ടത്തില്‍ സ്വകാര്യ പമ്പുകളെ ആശ്രയിച്ച് സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങളൊന്നും ഇതുവരെ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. സര്‍വിസുകള്‍ നിര്‍ത്തിവച്ചതോടെ ലക്ഷങ്ങളുടെ വരുമാനമാണ് പയ്യന്നൂര്‍ ഡിപ്പോയ്ക്കുണ്ടായത്. സര്‍വിസ് നിര്‍ത്തിയതിനാല്‍ അറുപതോളം ജീവനക്കാര്‍ക്ക് ഇന്നലെ ജോലിയില്‍ പ്രവേശിക്കാനായില്ല. ഇന്ധനം എത്തിയില്ലെങ്കില്‍ ഇന്നു സര്‍വിസ് പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ട സ്ഥിതിയാകും. തലശ്ശേരി ഡിപ്പോയിലും സമാന സ്ഥിതിയായതിനാല്‍ ഇന്നു ബസ് സര്‍വിസിനെ ബാധിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."