HOME
DETAILS

പട്ടുവം-കോട്ടക്കീല്‍ കടവ് പാലം നിര്‍മാണം നവംബറില്‍ പൂര്‍ത്തീകരിക്കണം: മന്ത്രി ജി സുധാകരന്‍

  
backup
October 18 2016 | 21:10 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%b5





പഴയങ്ങാടി: കിഫ്ബി(ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്)യില്‍ ഉള്‍പ്പെടുത്തുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച റോഡുകളുടെ വിശദമായ എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കുവാന്‍ മന്ത്രി ജി സുധാകരന്റെ നിര്‍ദേശം. തിരുവനന്തപുരത്തു ചേര്‍ന്ന കല്ല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ അവലോകന യോഗത്തിലാണു നിര്‍ദേശം.
തളിപ്പറമ്പ്-പട്ടുവം-ചെറുകുന്ന് റോഡ്,  പുന്നകടവ്-പുതിയപുഴക്കര-ഏഴിമല റെയില്‍വേ സ്റ്റേഷന്‍ ഏഴിലോട് റോഡ് എന്നീ റോഡുകളുടെ എസ്റ്റിമേറ്റുകള്‍ തയാറാക്കിട്ടുണ്ട്. ചന്തപ്പുര-പരിയാരം മെഡിക്കല്‍ കോളജ്, ശ്രീസ്ത, ഏഴോം, കോട്ടക്കീല്‍, പട്ടുവം, വെള്ളിക്കീല്‍, ഒഴക്രോം കണ്ണപുരം റോഡിന്റെയും കുപ്പം, ചുടല, പാണപ്പുഴ, കണാരംവയല്‍ റോഡിന്റെയും വിശദമായ എസ്റ്റിമേറ്റ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഉടന്‍ സമര്‍പ്പിക്കും. ഏഴിമല നേവല്‍ അക്കാദമിലേക്കുള്ള മാടായി വെങ്ങര മുട്ടം പാലക്കോട് എട്ടികുളം ഹൈസ്‌കൂള്‍ റോഡിന്റെ  ആദ്യഭാഗവും വെങ്ങര റെയില്‍വേ ഓവര്‍ ബ്രിഡ്ജും കിഫ്ബിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ബജറ്റില്‍ അംഗീകരിച്ച പഴയങ്ങാടി മൊട്ടാമ്പ്രം പുതിയങ്ങാടി മാട്ടൂല്‍ റോഡ് (മൂന്നാംഘട്ടം), കീച്ചേരി അഞ്ചാംപീടിക റോഡ്, ഇരിണാവ് മടക്കര റോഡ് എന്നിവയുടെ വിശദമായ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. അവസാനഘട്ട പ്രവൃത്തി നടക്കുന്ന പട്ടുവം കോട്ടക്കീല്‍ കടവ് പാലത്തിന്റെ നിര്‍മാണം നവംബറില്‍ പൂര്‍ത്തികരിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു. 16.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഇരിണാവ് പാലത്തിന്റെ നെഗോഷ്യസ് പര്‍ച്ചേഴ്‌സ് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനു 42,38,517 രൂപ അനുവദിച്ച് ഉത്തരവായിരുന്നു.
ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഗവണ്‍മെന്റ് ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുന്നതിനു നടപടി സ്വീകരിക്കും. നിലവിലുള്ള പാലം അപകടാവസ്ഥയില്‍ ആയതിനാല്‍ പ്രത്യേക ഭരണാനുമതി ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച മൂലക്കീല്‍ കടവ് പാലം, കാവിന്‍ മുനമ്പ് പാലം എന്നിവയുടെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിയില്‍ ഉള്‍പ്പെടുത്തും. ചെറുതാഴം കുറ്റൂര്‍ പെരിങ്ങോം റോഡിലെ  വണ്ണാത്തിക്കടവ് പാലത്തിന്റെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
ടി.വി രാജേഷ് എം.എല്‍.എ, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ പി.കെ സതീശന്‍, എക്‌സി. എന്‍ജിനീയര്‍ ഇ.ജി വിശ്വപ്രകാശ്, ദേശീയപാത വിഭാഗം എക്‌സി. എന്‍ജിനീയര്‍ പി.കെ മിനി, വി.വി ജയലക്ഷ്മി,  അസി.എക്‌സി.എന്‍ജിനിയര്‍മാര്‍, എ.ഇമാര്‍ എന്നിവര്‍ പങ്കെടുത്തു.


.


















































Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago