നേതാവിനെ ബസിടിച്ച സംഭവം; കെ.എസ്.യു നേതാക്കള്‍ ബസ് തടഞ്ഞു
പയ്യന്നൂര്‍: കെ.എസ്.യു നേതാവിന് ബസിടിച്ചു പരുക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു. ഇന്നലെ രാവിലെയോടെയാണ് പയ്യന്നൂരിലും കാസര്‍കോട്ടുമായി പ്രവര്‍ത്തകര്‍ ബസ് തടഞ്ഞത്. കോഴിക്കോട്-കാസര്‍കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എല്‍. 13 വി. 9552 നമ്പര്‍ ധന്യ ബസാണ് രാവിലെ 8.45 ഓടെ പയ്യന്നൂര്‍ നഗരസഭാ കാര്യാലയത്തിനു സമീപത്തും കാസര്‍കോട് വിദ്യാനഗറിലും കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്കില്‍ പോവുകയായിരുന്ന കെ.എസ്.യു നേതാവ് കണ്ടോത്തെ പി.കെ രാഹുലിനു ബസിടിച്ചു പരുക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് പൊലിസ് ബസ് കസ്റ്റഡിയിലെടുത്തിരുന്നു.
സാരമായി പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാഹുലിനെ സന്ദര്‍ശിക്കാന്‍ പോലും ബസ് ഉടമയോ ബന്ധപ്പെട്ടവരോ തയാറായില്ലെന്നു പറഞ്ഞാണ്ബസ് തടഞ്ഞത്. വിവരമറിഞ്ഞു പയ്യന്നൂര്‍ എസ്.ഐ ദിവാകരനും സംഘവും എത്തി പ്രവര്‍ത്തകരെ മാറ്റി ബസ് കാസര്‍കോടേക്ക് സര്‍വിസ് നടത്തിയെങ്കിലും കാസര്‍കോട് വിദ്യാനഗറില്‍ വച്ച് വീണ്ടും സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ബസ് തടയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."