റോഡില്‍ മാലിന്യം തള്ളിയ സംഘത്തെ പിടികൂടി
അങ്കമാലി: അങ്കമാലി നഗരസഭയില്‍ കിഴക്കേ പള്ളിയ്ക്കു സമീപം ജോളി നഴ്‌സറി റോഡില്‍ മാലിന്യം തള്ളിയ സംഘത്തെ പിടികൂടി. അങ്കമാലി പൂണോലിസില്‍ക്‌സിലെ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നതിനിടെയാണ് അങ്കമാലി നഗരസഭ കൗണ്‍സിലര്‍ ബാസ്റ്റിന്‍ പാറയ്ക്കലിന്റെ നേതൃത്വത്തില്‍ പിടികുടി യത്.
ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് പൂണോലീ സില്‍ക്‌സിന്റെ മാലിന്യം കിഴക്കേ പളളിയ്ക്ക് സമീപം തള്ളുവാന്‍ ശ്രമിച്ചത് ഈ പ്രദേശത്ത് പുണോലി സില്‍ക്‌സ് അടക്കമുള്ള സ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവായതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ ജനങ്ങള്‍മാലിന്യങ്ങള്‍ തള്ളുന്നത് നിരി ഷിച്ച് വരികയായിരുന്നു.
ഈ പ്രദേശത്ത് മാലിന്യ നിക്ഷേപം രൂക്ഷമായതിനെ തുടര്‍ന്നു നിര്‍മ്മല കോളജ്, ഹോളി ഫാമിലി എല്‍.പി.സ്‌കൂള്‍, ഹൈസ്‌ക്കൂള്‍, നേഴ്‌സറി, മൂന്ന് മീങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു പോകുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള കാല്‍നടയാത്ര പോലും ദു:സഹമായതിനെ തുടര്‍ന്നു ജനങ്ങള്‍ മാലിന്യ നിക്ഷേപത്തിനെതിരെ ബാനര്‍ ഉള്‍പ്പടെയുള്ള പ്രചരണങ്ങള്‍ നടത്തിയിട്ടും മാലിന്യ നിക്ഷേപം കുറയാതെ വന്നതിനെ തുടര്‍ന്നാണു ജനങ്ങള്‍ സംഘടിക്കുന്നതിന് കാരണമായത്.
അങ്കമാലി പൂണോലി സില്‍ക്‌സിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരിക്കുന്നതിനെയിടയാണ് നിരവധി കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന കിഴക്കേ പള്ളിക്കു സമീപം ജോളി നഴ്‌സറി റോഡില്‍ മാലിന്യം തള്ളിയതിനു പിടികൂടിയിരിക്കുന്നത്.
നഗരസഭ കൗണ്‍സിലര്‍ ബാസ്റ്റിന്‍ പാറയ്ക്കലിന്റെ നേതൃത്യത്തില്‍ പിടികൂടിയ മാലിന്യം തള്ളിയ ആളെ പൊലിസില്‍ ഏല്‍പ്പിച്ചു.
മാലിന്യം നിക്ഷേപിച്ച വ്യക്തിയെ പിടിക്കുടുന്നതിനു സംഘത്തില്‍ ചര്‍ച്ച് നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം വര്‍ഗീസ്, വൈസ് പ്രസിഡന്റ് ടി.ടി വര്‍ഗീസ് തെറ്റയില്‍, കേരള പ്രവാസി സംഘം അങ്കമാലി മുനിസിപ്പല്‍ പ്രസിഡന്റ് റോയി വര്‍ഗീസ്, ഷാജു അച്ചായി, റെജി എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."