നാട്ടിന്‍പുറങ്ങളില്‍ നാടോടി മോഷണസംഘം വിലസുന്നു
ബാലുശ്ശേരി: മോഷണം തൊഴിലാക്കിയ തമിഴ് നാടോടികള്‍ നാട്ടിന്‍പുറങ്ങളില്‍ വിലസുന്നു. തിരക്കുള്ള ബസുകളും അടഞ്ഞുകിടക്കുന്ന വീടുകളും കടകളുമാണു മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്.
ഇന്നലെ ബാലുശ്ശേരിയില്‍നിന്ന് എകരൂലിലേക്കു പോകുന്ന ബസ് യാത്രക്കാരിയുടെ ബാഗ് തുറന്നു പണം അപഹരിച്ച യുവതിയെ സഹയാത്രക്കാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ മധുരൈക്കാരിയായ സുമതി(29)യാണു പിടിയിലായത്.
ഒരാഴ്ച മുന്‍പ് ചേളന്നൂര്‍ സ്വദേശി തോട്ടോളി ഗിരീഷിന്റെ വീട്ടില്‍ കയറിയ രണ്ടു തമിഴ് നാടോടികള്‍ വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കവര്‍ന്നു. കൃത്യസമയത്തു ശ്രദ്ധയില്‍പ്പെട്ടതിനാല്‍ നാട്ടുകാര്‍ പിടികൂടി കാക്കൂര്‍ പൊലിസിനു കൈമാറുകയായിരുന്നു. പണത്തിനും ആഭരണങ്ങള്‍ക്കും പുറമെ വീട്ടുസാമഗ്രികളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മോഷണം പോകുന്നത് ഇവിടെ നിത്യസംഭവമായിട്ടുണ്ട്. കൂടുതലായും സ്ത്രീകളാണു മോഷണത്തിനിറങ്ങുന്നത്.
പിടിക്കപ്പെട്ടാല്‍ എളുപ്പം രക്ഷപ്പെടാനായി കൈക്കുഞ്ഞുങ്ങളുമായാണ് ഇവര്‍ മോഷണത്തിനിറങ്ങുന്നത്. വേണ്ട സഹായങ്ങള്‍ പുരുഷന്മാര്‍ ചെയ്യുകയാണു പതിവ്. പുരുഷന്മാര്‍ പിടിക്കപ്പെട്ടാല്‍ നാട്ടുകാര്‍ പെരുമാറുമെന്ന ഭീതിയും സ്ത്രീകളെ മോഷണത്തിനയക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."