HOME
DETAILS
MAL
ചെന്നിത്തലയുടെ മൊഴിയെടുക്കും
backup
October 18 2016 | 23:10 PM
തിരുവനന്തപുരം: യു.ഡി.എഫ് കാലത്തെ ബന്ധുനിയമനങ്ങളെ കുറിച്ചുള്ള അന്വേഷണം വിജിലന്‍സ് ഊര്‍ജിതമാക്കി.
ഇന്നലെ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കെ. ജയകുമാര്‍ കത്ത് നല്കി. നിയമസഭ നടക്കുന്നതിനാല്‍ തിരക്കുണ്ടാവുമെന്ന് അറിയാമെങ്കിലും 42 ദിവസത്തിനകം ത്വരിതപരിശോധന പൂര്‍ത്തിയാക്കേണ്ടതിനാല്‍ എത്രയും വേഗം മൊഴി നല്‍കണമെന്നാണ് കത്തില്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
സമയം തീരുമാനിച്ച് അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."