HOME
DETAILS
MAL
സ്മൃതി ഇറാനിക്കെതിരായ ഹരജി തള്ളി
backup
October 18 2016 | 23:10 PM
ന്യൂഡല്‍ഹി: വ്യാജ ബിരുദ വിവാദത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ സമന്‍സ് അയക്കാന്‍ കോടതി വിസമ്മതിച്ചു.
ഡല്‍ഹി മെട്രോ പൊളിറ്റന്‍ കോടതി മജിസ്ട്രേറ്റ് ഹര്‍വിന്ദര്‍ സിങാണ് ഹരജി തള്ളിയത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്മൃതി നല്കിയ വിദ്യാഭ്യാസ യോഗ്യതയിലെ ഡിഗ്രി ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നെന്നായിരുന്നു കേസ്.
1966ല്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്നും ബി.എ പൂര്‍ത്തിയാക്കിയെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന് അവര്‍ നല്കിയ സത്യവാങ്മൂലം. മന്ത്രിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഹരജിയെന്ന് കോടതി ചൂണ്ടിക്കാട്ടി. 11 വര്‍ഷങ്ങള്‍ക്കുശേഷമാണു പരാതി നല്കിയതെന്നതും ഡല്‍ഹി സര്‍വകലാശാലയുടെ പക്കല്‍ രേഖകളില്ലെന്നതും പരിഗണിച്ചാണു കോടതി ഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."