സഊദിയില്‍ സപ്പോര്‍ട്ട് നിത്വാഖാത്ത് പദ്ധതിക്ക് ഇന്ന് തുടക്കമാകും; സന്തുലിത നിത്വാഖാത്ത് ഡിസംബര്‍ 11 മുതല്‍
റിയാദ്: നിശ്ചിത ശതമാനം സ്വദേശികളെ ജോലിക്കു വെക്കാത്തതിനാല്‍ ചുവപ്പിലും മഞ്ഞയിലും അകപ്പെട്ട് ഗവണ്‍മെന്റ് സേവനങ്ങള്‍ തടയപ്പെട്ട സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകുന്ന നിത്വാഖാത് പദ്ധതിക്ക് ഇന്നു തുടക്കമാകും. നേരത്തെ നടപ്പാക്കിയ നിത്വാഖാത്ത് പദ്ധതി പ്രകാരം ബുദ്ധിമുട്ടിലായ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണമടച്ച് തങ്ങളുടെ സ്ഥാപനങ്ങളുടെ അവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
മാനവവിഭവ ശേഷി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി ഇത്തരം സ്ഥാപനങ്ങള്‍ അവരുടെ ഫീസ് അടച്ച് തങ്ങളുടെ സ്ഥാപനങ്ങളുടെ പദവി ശരിയാക്കാനാകും. പ്രത്യേക ഫീസുകള്‍ അടച്ച് നിത്വാഖാത് പദ്ധതിയില്‍ ശരിയാക്കുന്നതിനാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനു പുതിയ പ്രകാരം സാധ്യമാക്കും.
പദവി ശരിയാക്കുന്നതിനായി നിയമിക്കേണ്ട ഓരോ ജീവനക്കാര്‍ക്കും പകരമായി 3600, 4200, 4800 റിയാല്‍ എന്നിങ്ങനെയാണ് പണം അടക്കേണത്. സ്വദേശിയെ ജോലിക്കു വെക്കേണ്ടതിനു പകരം പ്രതിമാസം നല്‍കേണ്ട ഏറ്റവും ഉയര്‍ന്ന ഫീസ് 9000 റിയാലാണ്.
അതേസമയം, സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ തോത് വര്‍ദ്ധിപ്പിക്കുന്നതിന് പരിഷ്‌കരിച്ച നിത്വാഖാത് ഡിസംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സഹമന്ത്രി അഹമദ് അല്‍ ഹുമൈദാന്‍ വ്യക്തമാക്കി. നിത്വാഖാതില്‍ സ്വദേശികളുടെ എണ്ണം കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തേണ്ട സമയമായിട്ടുണ്ട്. ഇതിനായി തൊഴിലുടമകളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും നേടിയ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സന്തുലിത നിത്വാഖാത് സഊദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമം വരുന്നതോടെ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവരും. സ്വദേശിവത്കരണ തോത്, സ്വദേശികളുടെ ശമ്പളം, സ്ത്രീകളുടെ സാന്നിധ്യം, സ്വദേശികളുടെ ജോലികളുടെ കാല ദൈര്‍ഘ്യം, സ്വദേശികളുടെ ഉയര്‍ന്ന ശമ്പളവും പദവിയും എന്നീ അഞ്ചു മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും സ്വകാര്യ സ്ഥാപനങ്ങളെ പുതിയ നിയമം പ്രകാരം തരം തിരിക്കുക. സ്വദേശികളുടെ എണ്ണം മാത്രം അടിസ്ഥാനമാക്കിയാല്‍ ഉദ്ദേശിച്ച ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നതിനാലാണ് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രാലയം തീരുമാനിച്ചതെന്നും സഹമന്ത്രി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."