പി.എസ്.സി. അറിയിപ്പ്
ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 0132014 പ്രകാരം കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ യു.പി.എസ്. തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടിട്ടുള്ളതും വണ്‍ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ള യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ 2016 ഒക്‌ടോബര്‍ 19, 20 തിയതികളിലും കാറ്റഗറി നമ്പര്‍ 6642012 പ്രകാരം കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ. ഇംഗ്ലീഷ് തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ 2016 ഒക്‌ടോബര്‍ 20, 21, 26, 27, 28 തിയതികളിലും കൊല്ലം ജില്ലാ പി.എസ്.സി. ഓഫിസില്‍ വച്ചും ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്, കാഷ്യര്‍ പാര്‍ട്ട് 2 (എന്‍.സി.എ. പട്ടികജാതി കാറ്റഗറി നമ്പര്‍ 6172015, എന്‍.സി.എ. മുസ്‌ലം കാറ്റഗറി നമ്പര്‍ 6192015) തസ്തികകളുടെ അസ്സല്‍ പ്രമാണ പരിശോധനയും അഭിമുഖവും 2016 ഒക്‌ടോബര്‍ 27 ന് തൃശ്ശൂര്‍ ജില്ലാ പി.എസ്.സി. ഓഫിസില്‍ വച്ചും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ജനറല്‍ വിഭാഗം-കാറ്റഗറി നമ്പര്‍ 1012010) അക്കൗണ്ട്‌സ് മാനേജര്‍ (സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍ (ജനറല്‍ വിഭാഗം കാറ്റഗറി നമ്പര്‍ 2982011) തസ്തികകളുടെ തിരഞ്ഞെടുപ്പിനായുള്ള ഇന്റര്‍വ്യൂ 2016 നവംബര്‍ 3 ന് കെ.പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ വച്ചും നടത്തുന്നു.
ഫിസിക്കല്‍ മെഷന്‍മെന്റും ഇന്റര്‍വ്യൂവും
കാറ്റഗറി നമ്പര്‍ 5932015 പ്രകാരം ഗവ. സെക്രട്ടേറിയറ്റ്‌കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ എന്നിവയില്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.സി.എ.-എസ്.ടി) തസ്തികയുടെ തിരഞ്ഞെടുപ്പിലേക്കായുള്ള ഫിസിക്കല്‍ മെഷര്‍മെന്റ്, ഇന്റര്‍വ്യൂ എന്നിവ 2016 ഒക്‌ടോബര്‍ 28 ന് കെ.പി.എസ്.സി. തിരുവനന്തപുരം ആസ്ഥന ഓഫിസില്‍ വച്ച് നടത്തുന്നു.
ഒ.എം.ആര്‍. പരീക്ഷ
കാറ്റഗറി നമ്പര്‍ 6592012 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ് മലയാളം മീഡിയം) തസ്തികയിലേയ്ക്ക് 2016 ഒക്‌ടോബര്‍ 21 ന് രാവിലെ 7.30 മണിമുതല്‍ 9.15 വരെയും കേരള സ്റ്റേറ്റ് ബിവിറേജസ് മാനുഫാക്ചറിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ 5612014 നേരിട്ടും 4162015 തസ്തികമാറ്റം വഴിയും) തസ്തികളിലേയ്ക്ക് 2016 ഒക്‌ടോബര്‍ 21 ന് ഉച്ചയ്ക്ക് 1.30 മണിമുതല്‍ 3.15 വരെയും നടക്കുന്ന ഒ.എം.ആര്‍ പരീക്ഷകളുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralapsc.gov.in ല്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."