HOME
DETAILS
MAL
സല്‍മാനെതിരേ രാജസ്ഥാന് സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്
backup
October 19 2016 | 19:10 PM
ജയ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാനെതിരേ രാജസ്ഥാന് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു.കേസില്‍ ഹൈക്കോടതി താരത്തെ വെറുതെ വിട്ടതിനെതിരേയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ദീപാവലി അവധിക്ക് ശേഷമായിരിക്കും സുപ്രിം കോടതി കേസ് പരിഗണിക്കുകയെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ശിവ്മംഗല്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ ജൂലൈയിലാണ് കേസില്‍ സല്മാന് ഖാനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയുണ്ടായത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതിനാലാണ് വെറുതെ വിടുന്നതെന്നും ഖാനെതിരേ ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2002ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."