കുടുംബശ്രീക്ക് മുമ്പ് കൊടുത്ത നാനോകാറുകള്‍ കാണാനില്ല; പരാജയപ്പെട്ട പദ്ധതിയുമായി വീണ്ടും നഗരസഭ രംഗത്ത്
നിലമ്പൂര്‍: കുടുംബശ്രീയിലെ വനിതകള്‍ക്കുവേണ്ടി നല്‍കിയ നാനാകാറുകള്‍ അപ്രത്യക്ഷമായി. ഷി ടാക്‌സി പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് അഞ്ച് നാനോ കാറുകള്‍ നഗരസഭ കുടുംബശ്രിയിലെ വനിതകള്‍ക്ക് നല്‍കിയത്. ടാക്‌സി ഓടിക്കുന്നതിന് ലൈസന്‍സിനൊപ്പം ബാഡ്ജ് കൂടിവേണമെന്നുള്ള സാമന്യ നിയമം നോക്കാതെയാണ് അന്ന് വനിതകളെ തെരഞ്ഞെടുത്തതും കാറുകള്‍ കൈമാറിയതും. സ്വയം തൊഴില്‍ എന്ന നിലയില്‍ നല്ല സ്വീകാര്യതയും അതിന് ലഭിച്ചു. എന്നാല്‍ നഗരസഭയിലെ കുടുംബശ്രിയില്‍പെട്ട ഒരു വനിതക്കുപോലും ബാഡ്ജ് ഉണ്ടായിരുന്നില്ല. ടാക്‌സിയായി റോഡിലൂടെ വാഹനമോടിക്കാന്‍ ബാഡ്ജ് കൂടിയേ തീരൂ എന്നുവന്നതോടെ നാനോകാര്‍ പലരും കൂലിക്ക് ഡ്രൈവറെ വെച്ച് ഓടിക്കാന്‍ തുടങ്ങി.
ചിലര്‍ നാനോ വീട്ടുമുറ്റത്തിട്ടു. നഷ്ടം വന്നതോടെ ചിലര്‍ ടാക്‌സി മാറ്റി പൈവ്രറ്റ് രജിസ്‌ട്രേഷനാക്കി മാറ്റി. നാനോ വാങ്ങിയ ഇനത്തില്‍ വായ്പയും തിരിച്ചടച്ചിട്ടില്ല. ഇത് പരാജയമായെന്ന് ഉറപ്പായതോടെ ഇതേ പദ്ധതിയുമായി നഗരസഭ വീണ്ടും രംഗത്തു രികയാണ്. ഇത്തവണയും അഞ്ച് നാനോകാറുകളാണ് നല്‍കുന്നത്. അതേസമയം മുമ്പ് നല്‍കിയ നാനോകാറുകള്‍ കൊണ്ട് കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ നല്‍കിയിട്ടു മാത്രമേ പുതിയ കാറുകള്‍ നിരിത്തിലിറക്കാന്‍ അനുവദിക്കു എന്ന നിലപാടില്‍ വനിതകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."