ചുഴലിയിലെ പ്രകൃതിവിരുദ്ധ പീഡനം: പ്രതി റിമാന്‍ഡില്‍
തിരൂരങ്ങാടി: മൂന്നിയൂര്‍ ചുഴലിയില്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മൂന്നിയൂര്‍ ചുഴലി കുന്നുമ്മല്‍ നൗഷാദ് എന്ന ബാവ(31)യെയാണു മലപ്പുറം ഡി.വൈ.എസ്.പി പി.എം പ്രദീപ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൈവേ പൊലിസ് ചൊവ്വാഴ്ച വൈകുന്നേരം കൂരിയാട് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നാലാം പ്രതിയാണു നൗഷാദ്. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ മൂന്നിയൂര്‍ ചുഴലി കുന്നുമ്മല്‍ മൂസ(58), പുഴക്കലകത്ത് മുഹമ്മദ്ജയ്സല്(25), കുന്നത്തുപറമ്പ് സ്വദേശി വടക്കേപുറത്ത് റഹീം(27) എന്നിവരെ കഴിഞ്ഞ ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കു പിന്നീട് ജാമ്യം ലഭിക്കുകയുണ്ടായി. പ്രകൃതി വിരുദ്ധ പീഡനത്തിനു പുറമേ കുട്ടികള്‍ക്കു രഹസ്യക്യാമറകള്‍ നല്കി പ്രദേശത്തെ വീടുകളില്നിന്നുംമറ്റും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും കുട്ടികള്‍ക്കു കഞ്ചാവ് നല്‍കിയിരുന്നുവെന്നും പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് പൊലിസിലും നാട്ടുകാര്‍ മുഖ്യമന്ത്രിക്കും പരാതിനല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ഡി.വൈ.എസ്.പിക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."