അഡ്വ. എം.കെ സക്കീര്‍: ജില്ലയില്‍ നിന്നുള്ള രണ്ടാം പി.എസ്.സി ചെയര്മാന്
പൊന്നാനി: ജില്ലയില്‍ നിന്ന് പി.എസ്.സി ചെയര്മാന് ആയവരുടെ പട്ടികയിലേക്ക് ഒരാള്‍കൂടി. പെരുമ്പടപ്പ് പാറ സ്വദേശി അഡ്വ. എം.കെ സക്കീറിനെ ഇന്നലെയാണ് മന്ത്രിസഭ പി.എസ്.സി ചെയര്‍മാനായി തെരഞ്ഞെടുത്തത്. നിലവിലെ ചെയര്മാന് ഡോ. കെ.എസ് രാധാകൃഷ്ണന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. പെരുമ്പടപ്പ് പാറയിലെ കുവ്വക്കാട്ടയില്‍ ബാവക്കുട്ടിയുടെയും താറു ടീച്ചറുടെയും മകനാണ്.
ജില്ലയില്‍ നിന്നുള്ള കെ.വി സലാഹുദ്ദീന് നേരത്തെ പി.എസ്.സി ചെയര്‍മാനായിട്ടുണ്ട്. കഴിഞ്ഞ ഇടത് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന്റെ ആറ് മാസം മുന്‍പാണ് ഇടതുപക്ഷ സഹയാത്രികന് കൂടിയായ ഇദ്ദേഹത്തെ പി എ സ് സി മെംബറാക്കിയത്. ആറു വര്‍ഷമാണ് അംഗത്തിന്റെ കാലാവധി. അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇദ്ദേഹത്തെ ചെയര്‍മാനായി നിയമിക്കുകയായിരുന്നു. നേരത്തേ തൃശൂരില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആയിരുന്നു. ഭാര്യ ലിസി മുന്‍ പഞ്ചായത്ത് അംഗമാണ്. മകന് നിയമവിദ്യാര്‍ഥിയാണ്. പെരുമ്പടപ്പ്പാറ സ്വദേശിയാണെങ്കിലും കുടുംബസമേതം ഇപ്പോള്‍ തൃശൂരിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."