HOME
DETAILS

ജില്ലയില്‍ വി.എഫ്.പി.സി.കെയുടെ ശീതകാല പച്ചക്കറിത്തൈകള്‍ വിതരണത്തിനൊരുങ്ങി

  
backup
October 19 2016 | 22:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%86

 

മഞ്ചേരി: ജില്ലയില്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ) ഉത്പാദിപ്പിച്ച ശീതകാല പച്ചക്കറത്തൈകള്‍ വിതരണത്തിനൊരുങ്ങി. ക്യാബേജ്, കോളിഫ്‌ളവര്‍ എന്നിവയാണ് വിതരണത്തിനൊരുങ്ങിയിരിക്കുന്നത്. അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ വി.എഫ്.പി.സി.കെ ക്കു കീഴില്‍ മഞ്ചേരി എളങ്കൂരിലേത് ഉള്‍പ്പെടെ ജില്ലയില്‍ 20 സ്വാശ്രയ കര്‍ഷക വിപണികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ വഴിയാണ് തൈകള്‍ തയാറാക്കി വിപണനത്തിനൊരുക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ക്കു വി.എഫ്.പി.സികെ ഓഫിസ് വഴി ശീതകാല പച്ചക്കറി തൈകളുടെ വിത്തുകളും വിതരണം ചെയ്യുമെന്ന് അസിസ്റ്റന്റ് മാനേജര്‍ കെ.എന്‍ രാജീവ് പറഞ്ഞു.
എന്‍.എ.എഫ് 183 വിഭാഗത്തില്‍പെട്ട മികച്ച ക്യാബേജ് തൈകള്‍ കര്‍ഷകരിലേക്കു എത്തിക്കുകയെന്നതാണ് ഇത്തരം വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്. സാധാരണ ക്യാബേജ് ,കോളിഫ്‌ളവര്‍ കൃഷികളില്‍ കണ്ടുവരാറുള്ള ബ്ലാക്ക് റൂട്ട് രോഗത്തെ പ്രതിരോധിക്കാനാവുമെന്നതാണ് തൈകളുടെ പ്രത്യേകത. കൃത്യമായ പരിചരണം നല്‍കി വിളവെടുക്കാനാവുന്ന ക്യാബേജുകള്‍ ഒന്നേമുക്കാല്‍ കിലോമുതല്‍ രണ്ടു കിലോവരെ തൂക്കമുണ്ടാകും. വിതരണം ചെയ്യുന്ന തൈകള്‍ പറിച്ചുനടുന്നതിലൂടെ 60 ദിവസങ്ങള്‍ക്കുള്ളില്‍തന്നെ വിളവെടുക്കാവുന്ന സ്ഥിതിയിലാണിവകളുടെ വളര്‍ച്ച. കോമിബസന്ത് എന്ന ഇനത്തില്‍പ്പെട്ടതാണ് കോളിഫ്‌ളവര്‍. ഒന്നരകിലോവരെ തൂക്കം ഇതിനുമുണ്ടാവും. കൃഷിയിറക്കി 55 ദിവസങ്ങള്‍കൊണ്ട് ഇതും വിളവെടുക്കാനാവും.
തൈകള്‍ ഒന്നിനു രണ്ടു രൂപ നിരക്കിലാണ് വിതരണം ചെയ്യുക. ക്യാബേജ് തൈകളുടെ വിത്തുകള്‍ക്ക് 10ഗ്രാമിനു 225രൂപ നിരക്കിലും കോളിഫ്‌ളവറിനു525രൂപ നിരക്കിലുമാണ് വില ഈടാക്കിയിരിക്കുന്നത്.വിത്തുകളെക്കാളും തൈകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. കഴിഞ്ഞ വര്‍ഷം ഒരുലക്ഷം തൈകള്‍ വരെ വിപണനം ചെയ്തു. ഇത്തവണ ആവശ്യക്കാര്‍ ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  4 days ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  4 days ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  4 days ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  5 days ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  5 days ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  5 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  5 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  5 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  5 days ago