അന്ന് വായനശാല; ഇന്ന് ലഹരി മാഫിയയുടെ 'താവളം'!
തിരൂരങ്ങാടി: പഞ്ചായത്ത് വായനശാല സാമൂഹ്യദ്രോഹികളുടെയും ലഹരിമാഫിയയുടെയും താവളമായി മാറുന്നു. മൂന്നിയൂര്‍ പടിക്കല്‍ ടൗണില്‍ സ്ഥിതിചെയ്യുന്ന മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് സി.വി അഹമ്മദ് സാഹിബ് സ്മാരക വായനശാലയും ഏറെ കൊട്ടിഘോഷിച്ച് പഞ്ചായത്ത് അധികൃതര്‍ തുറന്ന സേവാകേന്ദ്രവുമാണ് ലഹരി നുകരുന്നവരുടെയും വില്‍പനക്കാരുടെയും താവളമാകുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പു വായനാപ്രിയരായ ചെറുപ്പക്കാരുടെ ശ്രമഫലമായി ആരംഭിച്ച വായനശാലയില്‍ തുടക്കത്തില്‍ സാഹിത്യപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. പിന്നീട് പ്രദേശവാസികളുടെ പങ്കാളിത്തവും നിരീക്ഷണവും ഇല്ലാതായി. ഇതോടെയാണ് ഇവിടെ ലഹരി മാഫിയ പിടിമുറുക്കിയത്. സമീപത്തെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു ഭീഷണിയാകുന്ന തരത്തിലാണ് ലഹരി ഉല്‍പന്നങ്ങളുടെ വിപണനം.
മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വിപുലമായ സൗകര്യങ്ങളോടെ നിര്‍മിച്ച ഈ കെട്ടിടത്തില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ വായനശാലയ്ക്കായി ഇതുവരെ ഒരുക്കിയിട്ടുള്ളൂ. സേവാകേന്ദ്രത്തിലാകട്ടെ കേടുവന്ന ഫര്‍ണിച്ചറുകളും വൃത്തിഹീനമായ അന്തരീക്ഷവുമാണ് നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."