ഇടതുഭരണത്തില്‍ പൊലിസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നഷ്ടപ്പെട്ടു: യൂത്ത്‌ലീഗ്
വടകര: സംസ്ഥാനത്ത് ഇടതുഭരണത്തില്‍ പൊലിസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം നഷ്ടപ്പെട്ടതായി യൂത്ത്‌ലീഗ്. ആഭ്യന്തര വകുപ്പിനെ ഇടതുപക്ഷം പൂര്‍ണമായും രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി കെ.ടി അബ്ദുറഹിമാനും ജില്ലാ നേതാക്കളും കുറ്റപ്പെടുത്തി.
22ന് ശനിയാഴ്ച വടകര കോട്ടപ്പറമ്പില്‍ നടക്കുന്ന യുവജാഗ്രതാ സഭയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. പാടത്തു പണിയും വരമ്പത്ത് കൂലിയും എന്ന സി.പി.എം സെക്രട്ടറിയുടെ പ്രസ്താവന രാഷ്ട്രീയ തീവ്രവാദത്തിന് തണല്‍ വിരിക്കുകയാണ്.
നടുറോഡില്‍ പട്ടാപകല്‍ പാര്‍ട്ടി സെക്രട്ടറിയുടെ കൊലവിളി നടപ്പാക്കുകയാണ് ക്രിമിനല്‍ സംഘങ്ങള്‍. മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ അക്രമങ്ങള്‍ നടക്കുമ്പോള്‍ പൊലിസില്‍ നിന്ന് നീതി ലഭിക്കുന്നില്ല. നാദാപുരത്ത് അസ്‌ലം വധക്കേസില്‍ അന്വേഷണം തൃപ്തികരമല്ല. കേസില്‍ നിരവധി പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
പ്രതികളെ സംരക്ഷിക്കാനാണ് ഭരണകൂടവും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നത്. പൊലിസിന്റെ നിലപാട് മതതീവ്രവാദ ശക്തികളെ സഹായിക്കാനെ ഉപകരിക്കൂവെന്നും യൂത്ത് ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇടതുഭരണത്തില്‍ അക്രമികള്‍ അഴിഞ്ഞാടു സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നിട്ടും രാഷ്ട്രീയ പകപോക്കലിന് പൊലിസ് കൂട്ടു നില്‍ക്കുകയാണ്.
കൊലയാളികളും ക്രിമിനല്‍ സംഘങ്ങളും സൈ്വരവിഹാരം നടത്തുമ്പോള്‍ രാഷ്ട്രീയ തീവ്രവാദത്തെയും മതതീവ്രവാദത്തെയും തഴുകുന്ന നിലപാടാണ് പൊലിസ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച രണ്ട് മണി മുതല്‍ വടകര കോട്ടപ്പറമ്പില്‍ യുവജാഗ്രതാ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു. യുവജാഗ്രതാ സഭസില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ പങ്കെടുക്കും. പരിപാടി മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ.എം ഷാജി എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സി.പി ജോണ്‍, കെ.സി ഉമേഷ് ബാബു, പി.എം സാദിഖലി, സി.കെ സുബൈര്‍ തുടങ്ങിയ നേതാക്കള്‍ യുവജാഗ്രതാ സദസില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, ട്രഷറര്‍ പി.പി റഷീദ്, വൈസ് പ്രസിഡന്റ് പി.പി ജാഫര്‍, വടകര മണ്ഡലം പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്, ജനറല്‍ സെക്രട്ടറി എം ഫൈസല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."