യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ് :രണ്ടുപേര്‍ക്ക് 10 വര്‍ഷം കഠിനതടവും പിഴയും
കോഴിക്കോട്: നഗരത്തില്‍ ഭിക്ഷയാചിച്ചു നടന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ രണ്ടുപേര്‍ക്ക് 10 വര്‍ഷം കഠിനതടവും 85,000 രൂപ വീതം പിഴയും. മാത്തോട്ടം അരക്കിണര്‍ കുളങ്ങര നജ്മുദ്ദീന്‍ എന്ന ബാബു (39), അരക്കിണര്‍ മാറാട് മംഗലശ്ശേരി സക്കരിയ്യ (38) എന്നിവരെയാണ് രണ്ടാം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് വി. സൈതലവി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നരവര്‍ഷം കൂടി തടവനുഭവിക്കണമെന്നും പിഴ സംഖ്യ യുവതിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
മൂന്നാം പ്രതി മാത്തോട്ടം അരക്കിണര്‍ ബി.പി ഹൗസില്‍ അബ്ദു എന്ന അറബി അബ്ദു (38) ഒളിവിലാണ്. പള്ളികള്‍ക്ക് മുന്നിലും മറ്റും യാചിച്ച് കഴിയുന്ന 24കാരിയെ 2011 ജൂണ്‍ നാലിന് കോട്ടപ്പറമ്പില്‍ നിന്ന് ഓട്ടോയില്‍ കയറ്റി മൂന്നാം പ്രതിയുടെ ഫറോക്കിലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. തിരികെ പാളയത്ത് എത്തിച്ച് ഉപേക്ഷിച്ചപ്പോള്‍ കസബ പൊലിസ് കണ്ടത്തെി കേസെടുക്കുകയായിരുന്നു. 16 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 രേഖകളും ആറു തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."