ചൊക്ലി ഗ്രാമന്യായാലയം ഉദ്ഘാടനം 22 ന്
കണ്ണൂര്‍: സാധാരണക്കാര്‍ക്ക് അതിവേഗത്തില്‍ നീതി ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ ചൊക്ലിയില്‍ ആരംഭിക്കുന്ന ജില്ലയിലെ രണ്ടാമത്തെ ഗ്രാമന്യായാലയം ഒക്‌ടോബര്‍ 22ന് രാവിലെ ഒന്‍പതിനു മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി ജസ്റ്റിസ് സി.ടി രവികുമാര്‍ അധ്യക്ഷനാവും. ചൊക്ലി ഗ്രാമപഞ്ചായത്ത് ശിശുമന്ദിരത്തിന് വേണ്ടി മേനപ്രത്ത് നിര്‍മിച്ച കെട്ടിടമാണ് ഗ്രാമന്യായാലയത്തിനായി കൈമാറിയത്.
കെട്ടിടത്തിന്റെ നവീകരണത്തിനും ഫര്‍ണിച്ചര്‍ വാങ്ങുന്നതിനും ചൊക്ലിയില്‍ രൂപീകരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഒമ്പതു ലക്ഷം രൂപ ജനങ്ങളില്‍ നിന്നു സ്വരൂപിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ എം.പി, എ.എന്‍ ഷംസീര്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ ജഡ്ജി വി.ജി അനില്‍ കുമാര്‍, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സെയ്തലവി സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."