നാവ് വാളാക്കാന്‍ നേതാക്കള്‍
കണ്ണൂര്‍: കൊലക്കത്തി രാഷ്ട്രീയത്തില്‍ സ്തംഭിച്ചുപോയ ജില്ലയില്‍ രക്തരൂക്ഷിതമായ ഓര്‍മകളില്‍ മുളകുപുരട്ടാന്‍ സി.പി.എമ്മും ബി.ജെ.പിയും മേഖലാജാഥകളും കലക്ടറേറ്റുമാര്‍ച്ചും നടത്തും. കൊലക്കത്തി രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തം പഴിചാരുന്നതിനാണ് പുതിയ പടയൊരുക്കം. ആര്‍.എസ്.എസ് അക്രമങ്ങള്‍ക്കെതിരെ രണ്ടു വാഹനപ്രചരണ ജാഥകളാണ് ഇന്നും ഞായറാഴ്ചയുമായി സി.പി.എം നടത്തുന്നത്. പാര്‍ട്ടി പി.ബി അംഗം എം.എ ബേബി വൈകുന്നേരം അഞ്ചിന് തലശേരിയില്‍ ഉദ്ഘാടനം ചെയ്യുന്ന ജാഥ തലശേരി താലൂക്കിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി 25ന് ചാലോട് സമാപിക്കും. സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്‍ നയിക്കുന്ന ജാഥ ഞായറാഴ്ച വൈകിട്ട് അഞ്ചിന് പയ്യന്നൂരില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സി.പി.എം അക്രമത്തിനെതിരേ മഹിളാ മോര്‍ച്ച ബഹുജന ധര്‍ണയും ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ചും 20ന് രാവിലെ 10ന് നടക്കും.പിണറായി രമിത് വധം സി.ബി.ഐ അന്വേഷിക്കുക, വീടുകള്‍ തകര്‍ക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ജീവിക്കാനും സംഘടനാ പ്രവര്‍ത്തനം നടത്താനുമുള്ള സ്വാതന്ത്രം ജില്ലയില്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ അമ്മമാരുടെ ധര്‍ണ നടത്തുന്നത്. മഹിളാ മോര്‍ച്ച ധര്‍ണയ്ക്കു പിന്‍തുണയുമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയ സ്റ്റാന്‍ഡില്‍ നിന്നു രാവിലെ 10.30ന് കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."