ബസ് പാസഞ്ചേഴ്സ് അസോസിയേഷന് പ്രവര്ത്തകന് മര്‍ദനം
നടവയല്‍: ബസ് പാസഞ്ചേഴ്സ് അസോസിയേഷന് കേണിച്ചിറ യൂനിറ്റ് സെക്രട്ടറി വെളിയത്ത് വി.എസ് പങ്കജാക്ഷന്(50) മര്‍ദനത്തില്‍ പരുക്കേറ്റു. ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ കാറിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ പഠിതാക്കളായ പങ്കജാക്ഷനും കെ.ടി ശശിയും ഫൗണ്ടേഷന്റെ പോസ്റ്ററൊട്ടിച്ച് ബൈക്കില്‍ മടങ്ങുന്നതിനിടയില്‍ രാത്രി ഒന്‍പതോടെ ചൂതുപാറ മാനികാവ് ക്ഷേത്രത്തിനു സമീപത്തു വച്ചാണ് കാറിലെത്തിയ സംഘം മര്‍ദ്ദിച്ചത്. ഉടന്‍ തന്നെ കേണിച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും വിദഗ്ദ ചികിത്സയ്കായി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പങ്കജാക്ഷന്റെ കണ്ണിലെ കൃഷ്ണമണിയുടെ ഉള്ളില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ബത്തേരി-മാനന്തവാടി റൂട്ടില്‍ പങ്കജാക്ഷന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആര്.ടി.സി 12 ബസുകള്‍ ഓടിക്കുന്നുണ്ട്. ഇതില്‍ രോഷം പൂണ്ട സ്വകാര്യ ബസ് ലോബികളാണ് തന്റെ മര്‍ദനത്തിനു പിന്നിലെന്ന് പങ്കജാക്ഷന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."