ബ്രഹ്മാക്ഷര; സുരക്ഷാപരിശോധനയ്ക്ക് തുറമുഖവകുപ്പ് അധികൃതര്‍ വിഴിഞ്ഞത്ത് എത്തി
വിഴിഞ്ഞം: ഉടമസ്ഥര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി വിഴിഞ്ഞത്ത് കുടുങ്ങിക്കിടക്കുന്ന ബ്രഹ്മാക്ഷരഎന്ന മുംബൈ ടഗ്ഗിന്റെ സുരക്ഷാ പരിശോധനക്കായി തുറമുഖ വകുപ്പ് അധികൃതര്‍ വിഴിഞ്ഞത്ത് എത്തി.
പഴയ വാര്‍ഫില്‍ കിടന്ന ടഗ്ഗിനെ കഴിഞ്ഞ ദിവസം പുതിയ വാര്‍ഫിന് സമീപത്തെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹരി അച്ചുതവാര്യര്‍, എന്‍ജിനീയര്‍ വിനോദ് കുമാര്‍ എന്നിവര്‍ ഇന്നലെ നേരിട്ടെത്തി പുതിയ സ്ഥലത്ത് സുരക്ഷിതമായിട്ടാണോ ടഗ്ഗിനെ നങ്കൂരമിട്ടിരിക്കുന്നതെന്ന് പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഉടമസ്ഥര്‍ ഉപേക്ഷിച്ചതോടെ കോടതിയുടെ സഹായത്തോടെ ടഗ്ഗ് പൊളിച്ച് ലേലം ചെയ്ത് വില്ക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.ഇതിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ ടഗ്ഗ് ഉപയോഗിച്ചാണ് ടഗ്ഗിനെ ഇപ്പോഴത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. വെള്ളവും ഇന്ധനവും തീര്‍ന്നെന്ന കാരണത്താല്‍ കഴിഞ്ഞ നവംബര്‍ 28നാണ് മുംബൈയില്‍ നിന്നുള്ള ബ്രഹ്മാക്ഷരഎന്ന ടഗ്ഗും അതിലെ അന്യസംസ്ഥാനക്കാരും മലയാളികളും ഉള്‍പ്പെട്ടജീവനക്കാര്‍ വിഴിഞ്ഞത്ത് എത്തിയത്. പോര്‍ട് അധികൃതരുടെ സഹായത്താലാണ് ഇവര്‍ ഇത്രനാളും ടഗ്ഗില്‍ കഴിഞ്ഞത്.ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ടഗ്ഗിന്റെ കാര്യങ്ങള്‍ ആരാഞ്ഞ് പോര്‍ട്ട് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു.ഇതോടെ മാസങ്ങളായി അനുഭവിക്കുന്ന ദുരിത ജീവിതത്തിന് ഉടന്‍ അറുതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."