കാപെക്‌സില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ചെയര്‍മാന്‍
കൊല്ലം: കാപെക്‌സിന്റെ കശുവണ്ടി ഫാക്ടറികളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെയര്‍മാന്‍ കൊല്ലായില്‍ സുദേവന്‍ അറിയിച്ചു.
എല്ലാ ഫാക്ടറികളിലും തൊഴിലാളികളെ എടുക്കുന്നതിനായി അര്‍ഹരായവരുടെ ലിസ്റ്റ് തയ്യാറായി കഴിഞ്ഞു. പിരിഞ്ഞുപോയവര്‍ക്ക് പകരം തൊഴിലാളികളെ വര്‍ഷങ്ങളായി എടുക്കാതിരുന്ന സാഹചര്യത്തിന് ഇതോടെ മാറ്റമുണ്ടാകും. വിവിധ ഫാക്ടറികളില്‍ 15 താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 257 ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് കാപെക്‌സിന് ലഭിച്ചിരുന്നു. ഇന്റര്‍വ്യൂവിലൂടെ 30 പേരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി ഇവരില്‍ നിന്ന് 15 പേരെ വിവിധ ഒഴിവുകളില്‍ നിയമിച്ചു കഴിഞ്ഞു. മുന്‍ ഭരണകാലത്ത് കാപെക്‌സ് ഹെഡ് ഓഫിസ്, പാക്കിങ് സെന്റര്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ അനുവാദമില്ലാതെ അനര്‍ഹരെ നിയമിച്ചു എന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനങ്ങളില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."