HOME
DETAILS

ടാറ്റയുടെ കെട്ടിടം പൊളിച്ചു സിംഗൂരില്‍ ഏറ്റെടുത്ത കൃഷി ഭൂമി കര്‍ഷകര്‍ക്ക് തിരച്ച് നല്‍കി തുടങ്ങി

  
backup
October 20, 2016 | 1:13 PM

%e0%b4%9f%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a

സിംഗൂര്‍: പശ്ചിമബംഗാളിലെ സിംഗൂരില്‍ നാനോ ഫാക്ടറിക്കായി ഏറ്റെടുത്ത കൃഷി ഭൂമി കര്‍ഷകര്‍ക്ക് തിരച്ച് നല്‍കി തുടങ്ങി. ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാര്‍ ഏറ്റെടുത്ത കൃഷി ഭൂമിയാണ് മമതാബാനര്‍ജി സര്‍ക്കാര്‍ തിരിച്ച് നല്‍കുന്നത്.

 

മൂന്ന് മാസത്തിനകം ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കാന്‍ സുപ്രീം കോടതി കഴിഞ്ഞ ആഗസ്ത് 31ന് ഉത്തരവിട്ടിരുന്നു. ഭൂമി കൃഷിക്ക് യോഗ്യമാക്കി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കുമെന്നത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

 

പശ്ചിമബംഗാളിലെ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ സംഗൂരിലെ ടാറ്റയുടെ നാനോ ഫാക്ടറിക്കായി ഏറ്റെടുത്ത കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കാനായത് മമതാബാനര്‍ജിയുടെ വലിയ രാഷ്ട്രീയ നേട്ടമാണ്.

 

സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ച ഉടന്‍ തന്നെ ഇവിടെ ഫാക്ടറിക്കായി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കുന്നതിനും ഭൂമി കൃഷിക്ക് യോഗ്യമാക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഭൂമി കൃഷിയോഗ്യമാക്കിയതായും പൂജാ അവധി കഴിഞ്ഞയുടന്‍ കര്‍ഷകര്‍ക്ക് കൈമാറുമെന്നും കഴിഞ്ഞയാഴ്ച മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.

 

 

ഭൂമി തിരിച്ചു നല്‍കുമെന്ന മമതയുടെ വാഗ്ദാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്നും നിയമപരമായി അതിന് കഴിയില്ലെന്നുമായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാക്ടറി പുനരാരംഭിക്കുമെന്ന വാഗ്ദാനം നല്‍കി തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎമ്മിന് മുന്‍പത്തേക്കാള്‍ വലിയ തിരിച്ചടിയേറ്റു.

 

അനുകൂലമായ സുപ്രിംകോടതി വിധി വന്നപ്പോള്‍ നാഴികക്കല്ലായ വിജയമെന്നായിരുന്നു മമതയുടെ പ്രതികരണം. മുന്‍ ഉടമകള്‍ക്ക് ഭൂമി തിരിച്ചു നല്‍കുന്നതിന് പ്രത്യേക ചടങ്ങ് സിംഗൂരില്‍ മമതാ ബാനര്‍ജി സംഘടിപ്പിച്ചത്.

 

 

സിംഗൂരില്‍ ടാറ്റ സ്ഥാപിക്കാനിരുന്ന നാനോ ഫാക്ടറി 3500 ഓളം പേര്‍ക്ക് ജോലി നല്‍കുന്നതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ പുറത്തിറക്കുന്ന ഫാക്ടറിയുമായിരുന്നു.


നിര്‍മിച്ച് പാതിവഴിയിലായ 66 കെട്ടിടങ്ങള്‍, 25 കിലോമീറ്റര്‍ റോഡുകള്‍ എന്നിവ പൂര്‍ണമായും പൊളിച്ച് നീക്കി ഭൂമി പൂര്‍ണമായും കൃഷിയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാമായി നടത്തികൊണ്ടിരിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റായ സന്‍ജയ് ബാന്‍സാല്‍ പറഞ്ഞു.

ദേശിയ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി ജനങ്ങളെ രംഗത്തിറക്കിയാണ് ഭൂമി തിരിച്ച് കൃഷിയോഗ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  12 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  12 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  12 days ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  12 days ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  12 days ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 days ago
No Image

ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  12 days ago
No Image

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Kerala
  •  12 days ago
No Image

ഐ.സിയുവില്‍ ഒഴിവില്ലെന്ന് പറഞ്ഞതിന് വനിതാ ഡോക്ടറേയും ജീവനക്കാരേയും തല്ലിച്ചതച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍, തെളിവുണ്ടായിട്ടും ശിവസേനാ കോര്‍പറേറ്റര്‍ക്കെതിരെ നടപടിയില്ല

National
  •  12 days ago