ജില്ലയിലെ മരങ്ങളുടെ കണക്കെടുപ്പ്; കേന്ദ്ര സര്‍വേ ആരംഭിച്ചു
മാനന്തവാടി: കേന്ദ്ര വനം വകുപ്പിനു കീഴിലുള്ള സംഘം ജില്ലയിലെ മരങ്ങളെ കുറിച്ചും ഭൂമിയുടെ ഘടനയെ കുറിച്ചും അടിക്കാടുകളെ കുറിച്ചുമുള്ള കണക്കെടുപ്പ് ആരംഭിച്ചു. വനത്തിലും സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളിലുമായാണു പഠനം നടത്തുന്നത്.
ജില്ലയില്‍ സാറ്റലൈറ്റ് മാപ്പ് പ്രകാരം 200 കേന്ദ്രങ്ങള്‍ കണ്ടെത്തുകയും അവിടങ്ങളില്‍ സംഘം നേരിട്ടെത്തി പഠനം നടത്തുകയുമാണു ചെയ്യുന്നത്. ഭൂരിഭാഗം കേന്ദ്രങ്ങളും ജനവാസ പ്രദേശങ്ങളിലും സ്വകാര്യതോട്ടങ്ങളിലുമാണ്. ബംഗളൂരു ആസ്ഥാനമായുള്ള കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പിനുകീഴിലുള്ള വനം സര്‍വേ വിഭാഗമാണു പഠനം നടത്തുന്നത്. മൂന്നുമാസത്തിനുള്ളില്‍ സര്‍വേ റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിക്കും.
ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് എന്ന പേരില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുത്ത പ്രദേശത്തുള്ള മരങ്ങളുടെ നീളം, വീതി, ഉയരം, പ്രദേശത്തെ പുല്‍തകിടു മുതല്‍ ചെറുചെടികള്‍ വരെയുള്ള കണക്കെടുപ്പും പ്രദേശത്തെ മണ്ണിന്റെ സാംപിളും ശേഖരിച്ചു പഠനവിധേയമാക്കും. ഇതരസംസ്ഥാനക്കാരുള്‍പ്പെടെ 30ഓളം പേരാണ് സര്‍വേ സംഘത്തിലുള്ളത്.
സര്‍വേയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യാ ടെക്‌നിക്കല്‍ ഓഫിസര്‍ ബാഹിര്‍ മന്‍സൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."