വരവില്‍ കവിഞ്ഞ സ്വത്ത്: കുഞ്ഞാലിക്കുട്ടിക്ക് എതിരേയുള്ള പരാതി തള്ളി
കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ച് മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ നല്കിയ പരാതി വിജിലന്‍സ് കോടതി തള്ളി. പരാതി നിലനില്‍ക്കുന്നതല്ലെന്നും പരാതിക്ക് ആസ്പദമായ കാര്യങ്ങള്‍ക്ക് മതിയായ തെളിവില്ലെന്നും കണ്ടത്തെിയാണ് കോഴിക്കോട് വിജിലന്‍സ് പ്രത്യേക ജഡ്ജി വി. പ്രകാശ് തള്ളിയത്. ഇരിട്ടി സ്വദേശി എ.കെ ഷാജിയാണ് ഹരജി നല്‍കിയത്.
കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് വേളയില്‍ നല്കിയ വെളിപ്പെടുത്തലുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തുള്ളതിനേക്കാള്‍ സ്വത്ത് വര്‍ധിച്ചതായി കാണുന്നുവെന്നും വരവ് ചെലവ് കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നുമായിരുന്നു ആരോപണം. പരാതിയില്‍ അഡീ.ലീഗല്‍ അഡൈ്വസര്‍ ഒ. ശശി കഴിഞ്ഞ ദിവസം കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് കോടതി തീരുമാനം. നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ ഇതേ പരാതി കഴമ്പില്ലെന്ന് കണ്ട് തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."