അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി ധര്‍ണ
കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീടുകള്‍ക്കും നേരെ സി.പി.എം നടത്തുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. പിണറായിയിലെ രമിത്തിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, അക്രമത്തില്‍ നഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുക, നിയമവാഴ്ച ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തില്‍ ജില്ലയിലെ അറുപതോളം കുടുംബങ്ങള്‍ നടത്തി. പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കലക്ടറേറ്റ് മാര്‍ച്ചും നടത്തി. സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് അധ്യക്ഷനായി. പി ഗോപാലന്‍കുട്ടി, വല്സന് തില്ലങ്കേരി, വി.കെ സജീവന്, കെ.കെ വിനോദ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."