4 വര്‍ഷമായിട്ടും ലേലമായില്ല; കാട് മൂടി സര്‍ക്കാര്‍ വാഹനങ്ങള്‍
ആലുവ: വര്‍ഷങ്ങളായിട്ടും നിയമാനുസൃതം മാറാത്ത സര്‍ക്കാര്‍ വാഹനങ്ങള്‍ പാലസിനുള്ളില്‍ കാടുകയറുന്നു. ആലുവ പാലസിലാണു ലക്ഷങ്ങളുടെ സര്‍ക്കാര്‍ വാഹനങ്ങള്‍ കാടുകയറുന്നത്.
വി.ഐ.പി.കള്‍ക്കായി പാലസില്‍ ഉണ്ടായിരുന്ന രണ്ടു ലാന്‍സര്‍ കാറുകളാണ് പുതിയ ആഢംബര കാര്‍ എത്തിയതോടെ സര്‍ക്കാര്‍ തന്നെ ഉപേക്ഷിച്ചത്.
നാലു വര്‍ഷത്തോളമായി പാലസ് വളപ്പില്‍ വിശ്രമിക്കുന്ന കാറുകള്‍ മൂന്നുവര്‍ഷം മുമ്പുള്ള കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ലേലത്തില്‍ വച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമാനിക്കുന്ന തുക ലഭ്യമല്ലാതായതോടെ ലേലം പാളുകയായിരുന്നു. പാലസില്‍ വിശ്രമിക്കുന്ന വാഹനങ്ങള്‍ക്കു സര്‍ക്കാര്‍ അനുമാനിക്കുന്ന തുക ലഭ്യമാകാത്തതിനു കാരണമാകുന്നത് ഈ വാഹനങ്ങളുടെ വിവിധ പാര്ട്സുകളടക്കം മോഷണം പോയതാണ്.
പാലസില്‍ വിശ്രമിയ്ക്കുന്ന വാഹനങ്ങളുടെ പാര്‍ട്സുകള്‍ മോഷണം പോയതെങ്ങനെയാണെന്നും അന്വേഷിക്കുവാന്‍ അധികൃതരും താല്പര്യം കാണിക്കാതായതോടെയാണ് വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ കാട് മൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."