ടാങ്കര്‍ ലോറികള്‍ ഫ്‌ളാറ്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നെന്ന്
കാക്കനാട്: ഗതാഗത തടസം സൃഷ്ടിച്ചു കൊണ്ട് ടാങ്കര്‍ ലോറികള്‍ ഫ്‌ളാറ്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നു. തൃക്കാക്കര കൊല്ലംകുടിമുകളില്‍ സ്വകാര്യ ഫ്‌ളാറ്റിലേക്കു കുടിവെള്ളമെത്തിക്കുന്ന ടാങ്കര്‍ ലോറിയാണു ചട്ടങ്ങള്‍ മറികടന്നു പൊതുമരാമത്ത് റോഡില്‍ നിറുത്തിയിട്ട് വെള്ളം പമ്പ് ചെയ്യുന്നത്. ഇതു മൂലം അത്താണി മുണ്ടംപാലം റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.
ആബുലന്‍സോ, നിത്യോപയോഗത്തിനു കുടിവെള്ളമെത്തിക്കുന്ന ടാങ്കര്‍ ലോറിയോ അപകടങ്ങള്‍ ഉണ്ടായാല്‍ പോലും ഫയര്‍ഫോഴ്‌സ് വാഹനമോ കയറ്റാന്‍ പറ്റാത്ത വിധത്തിലാണു തൃക്കാക്കരയിലെ ഭൂരിഭാഗം ഫ്‌ളാറ്റുകളുടെയും അവസ്ഥ.
മിക്കവരുടെയും ആയുസിന്റെ സമ്പാദ്യമാണു ഫ്‌ളാറ്റ് എന്നത്. നഗരത്തില്‍ കിടക്കാനൊരിടം ആഗ്രഹിക്കുന്ന സാധാരണക്കാരനു സ്വന്തമായി ഒരല്‍പം സ്ഥലംവാങ്ങി കിടപ്പാടമുണ്ടാക്കുക എന്നത് ചിന്തിക്കാവുന്നതിനുമപ്പുറമാണ്.ഇതിന് പരിഹാരമാണ് ഇടത്തരം നഗരങ്ങളില്‍പോലും തലയുയര്‍ത്തി നില്‍ക്കുന്ന ബഹുനില ഫ്‌ളാറ്റുകള്‍.കൊച്ചുകുടുംബത്തിനു തലചായ്ക്കാനിടമൊരുക്കുന്ന ഇടത്തരക്കാരന്റെ പോക്കറ്റിന് ഒതുങ്ങുന്ന നിരിക്കില്‍ സ്റ്റുഡിയോ ഫ്‌ളാറ്റുകള്‍ക്കും, അല്‍പംകൂടി വലിയ കുടുംബങ്ങള്‍ക്കുള്ള രണ്ട് കിടപ്പുമുറിയും മൂന്ന് കിടപ്പുമുറിയുമൊക്കെയുള്ള ഫ്‌ളാറ്റുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.20 ലക്ഷം മുതല്‍ ഒരോരുത്തരുടെയും വരുമാനമനുസരിച്ചുള്ള ഫ്‌ളാറ്റുകള്‍ ലഭ്യവുമാണ്. വന്‍കിടക്കാര്‍ക്ക് രണ്ടരകോടി വരെ വിലയുള്ള ആഡംബര ഫ്‌ളാറ്റുകളുമുണ്ട്.
സാധാരണക്കാര്‍ ബാങ്ക് വായ്പയെടുത്തും ആകെയുള്ള വസ്തുവും സ്വര്‍ണവുമൊക്കെ വിറ്റുമാണ് ഫ്‌ളാറ്റ് സ്വന്തമാക്കുന്നത്.റോഡില്‍നിന്നും മറ്റും പാലിക്കേണ്ട നിശ്ചിത അകലം തുടങ്ങി കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കാതെയാണ് ഇവിടത്തെ ഭൂരിഭാഗം ഫ്‌ളാറ്റുകളുടെയും നിര്‍മാണം.ഫ്‌ളാറ്റ് നിര്‍മാണലോബിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചട്ടംലംഘിച്ച കെട്ടിടങ്ങള്‍ക്ക് നഗരസഭ ഉദ്യോഗസ്ഥ ലോബികള്‍ അനധികൃതമായി നമ്പറിട്ട് നല്‍കുന്നുവെന്ന ആക്ഷേപവും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."