HOME
DETAILS
MAL
'യേ ദില്‍ ഹേ മുശ്കില്‍' റിലീസിന് തടസമുണ്ടാവില്ലെന്ന് രാജ്നാഥ്സിങ്
backup
October 20 2016 | 21:10 PM
ന്യൂഡല്‍ഹി: പാക് താരങ്ങള്‍ അഭിനയിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ കരണ്‍ ജോഹര്‍ ചിത്രം 'യേ ദില്‍ ഹേ മുശ്കിലി'ന് പൂര്‍ണപിന്തുണയുമായി ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്.
ചിത്രത്തിന്റെ റിലീസിന് തടസങ്ങളൊന്നുമുണ്ടാവില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പൂര്ണപിന്തുണയുണ്ടെന്നുംഅദ്ദേഹം ചിത്രത്തിന്റെ നിര്‍മാതാവ് മഹേഷ് ഭട്ടിനെ അറിയിച്ചു. മഹേഷ് ഭട്ട് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞതായി മഹേഷ് ഭട്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."