പുഴയോരം ഇടിഞ്ഞുതാഴുന്നു; അപകടഭീതിയില്‍ സ്‌കൂള്‍ കെട്ടിടവും
എടപ്പാള്‍: ഭാരതപ്പുഴയ്ക്കു പാര്‍ശ്വഭിത്തികെട്ടി സംരക്ഷിക്കാത്തതു സ്‌കൂള്‍ കെട്ടിടമുള്‍പ്പെടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുന്നു. കുറ്റിപ്പുറത്തും പരിസരപ്രദേശങ്ങളിലും വ്യാപകമായാണ് പുഴയോരം ഇടിഞ്ഞുതാഴുന്നത്. നൂറൂകണക്കിനു കുട്ടികള്‍ പഠിക്കുന്ന കുറ്റിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മൂന്നുനില കെട്ടിടം നില്‍ക്കുന്നത് ഇത്തരത്തില്‍ പുഴയോരം ഇടിഞ്ഞുതാഴുന്ന കടവിനു സമീപത്താണ്.
പുഴയോരഭിത്തി ഇല്ലാത്തതിനാല്‍ ഈ കെട്ടിടം അപകട ഭീതിയിലാണ്. പുഴയുടെ വളഞ്ഞഭാഗത്ത് വെള്ളം കുത്തിയൊലിക്കുന്ന ഭാഗമായതാണ് തീരമിടിയാന്‍ കാരണമാകുന്നത്.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് പുഴയും സ്‌കൂളും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതായി നാട്ടുകാര്‍ പറയുന്നു.
സ്‌കൂള്‍ കടവ് മുതല്‍ മിനി പമ്പവരെയും തവനൂര്‍ മദിരശ്ശേരി ഭാഗങ്ങളിലും വ്യാപകമായ രീതിയില്‍ കര ഇടിഞ്ഞുതാഴുന്നുണ്ടണ്ട്. റിവര്‍ മാനേജ്‌മെന്റ് ഫണ്ടണ്ടില്‍നിന്നു തുക വകയിരുത്തി സ്‌കൂളിനു സമീപത്തു പാര്‍ശ്വഭിത്തി കെട്ടണമെന്ന ആവശ്യം നേരത്തേതന്നെ ഉണ്ടണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."