HOME
DETAILS
MAL
കോടതികളിലെ മാധ്യമവിലക്കിനെതിരായ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
backup
October 21 2016 | 03:10 AM
ന്യൂഡല്‍ഹി: കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷ്, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഉറപ്പ് വരുത്താന്‍ ഇടപെടണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു
ഹരജിയില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സുപ്രിംകോടതി നേരത്തെ നോട്ടിസ് അയച്ചിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ആണ് ഹാജരാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."