സഊദിയില്‍ ആണവ നിലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങും
റിയാദ് : രാജ്യത്തെ ആദ്യത്തെ ആണവ നിലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങും. തീര്‍ത്തും സമാധാന പരമായി ഊര്‍ജ്ജ മേഖലയിലെ അഭിവൃദ്ധി മാത്രം ലക്ഷ്യം വെക്കുന്ന ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് വന്‍ ശക്തികളുമായി കരാറുകള്‍ പൂര്‍ത്തിയാക്കിയതായി സഊദി ഊര്‍ജ്ജ , ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി.
ആദ്യ ആണവ നിലയത്തിന്റെ സ്ഥലനിര്‍ണയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയ ഊര്‍ജ്ജ മന്ത്രി ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യം പരിഗണിച്ച് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ അംഗീകാരത്തോടെയായിരിക്കും ആണവ നിലയം പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ രാജ്യങ്ങളുമായി സൗദി ഒപ്പുവെച്ച കരാറുകള്‍ ഈ രംഗത്ത് ഏറെ സഹായകമാവുമെന്നാണ് വിലയിരുത്തുന്നത്.
വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്ധനം ലാഭിക്കുന്നതിനാണ് പുത്തഹിയാ ആണവ നിലയങ്ങള്‍ തുറക്കുന്നത്. ഏകദേശം നൂറു ബില്ല്യന്‍ ഡോളര്‍ ചിലവില്‍ പതിനാറോളം ആണവ നിലയങ്ങള്‍ രാജ്യത്തു തുറക്കുമെന്ന് അടുത്തിടെ സഊദി വ്യക്തമാക്കിയിരുന്നു.
എണ്ണ വില കുറയുന്ന സാഹചര്യത്തില്‍ പകരം ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടത്തേണ്ടത് അത്യാവശ്യമാണ് . മാത്രമല്ല, ഊര്‍ജ്ജ ആവശ്യത്തിന് പെട്രോള്‍ നിലയങ്ങളെ മാത്രം അവലംബിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സമാധാന ആവശ്യത്തിന് ആണവ പദ്ധതി ആരംഭിക്കാന്‍ രാജ്യം തീരുമാനിച്ചതെന്ന് ഊര്‍ജ്ജ മന്ത്രി പറഞ്ഞു.
ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളുമായി സഊദി ഇതിനകം ആണവസഹകരണ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. 2015 ഒക്ടോബര്‍ 12ന് ഫ്രാന്‍സ് പ്രധാനമന്ത്രി മാനുവല്‍ വാള്‍സിന്റെ റിയാദ് സന്ദര്‍ശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന ആവശ്യത്തിനുള്ള ആണവസഹകരണ കരാര്‍ ഒപ്പുവെച്ചത്.
2015 ഫെബ്രുവരി 25ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ചൈനയുമായുള്ള ആണവകരാറിനാണ് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് 2015 നവംബര്‍ 16ന് ചേര്‍ന്ന മന്ത്രിസഭ യോഗം ബ്രിട്ടനുമായും 2016 ആഗസ്റ്റ് 29ന് ചേര്‍ന്ന മന്ത്രിസഭ യോഗം ഹംഗറിയുമായും ആണവകരാര്‍ ഒപ്പുവെക്കുന്നതിന് അംഗീകാരം നല്‍കിയിരുന്നു. ഡോ. ഹാശിം യമാനി മേധാവിയായുള്ള തലസ്ഥാനത്തെ കിങ് അബ്ദുല്ല ആണവോര്‍ജ്ജ നഗരമാണ് ആണവ നിലയത്തിന്റെ നിര്‍മാണവും മേല്‍നോട്ടവും നിര്‍വഹിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."