വാക്കൊന്ന് മുറി രണ്ട്
തലയില്‍ ആള്‍ത്താമസമില്ലാത്ത, നല്ല അഹങ്കാരമുള്ള കോമാളിയെ രാവും പകലും സംരക്ഷിക്കാന്‍ ഇനി 20 സുരക്ഷാ ഭടന്‍മാരുണ്ടാവും. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഈ ചെലവെല്ലാം സര്‍ക്കാര്‍ വഹിക്കുന്നത്. തീര്‍ച്ചയായും ഒരു വന്‍തുക ശമ്പള ഇനത്തില്‍ അര്‍ണബിന് അയാളുടെ സ്ഥാപനം നല്‍കുന്നുണ്ടാവും. എന്തു കൊണ്ട് സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ചെലവ് അര്‍ണാബ് സ്വയം വഹിക്കുന്നില്ല.
-ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
വ്യത്യസ്ത പാര്‍ട്ടികളില്‍ പെട്ടവര്‍ തമ്മില്‍ കൊന്നൊടുക്കിയല്ല അഭിപ്രായവ്യത്യാസം പരിഹരിക്കേണ്ടത്. മറിച്ച്, എതിരഭിപ്രായവുമായി നില്‍ക്കുന്നവര്‍ പോലും സത്യം മനസ്സിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ട നമ്മുടെ സഹോദരരാണ് എന്ന ചിന്ത ഓരോ കൂട്ടര്‍ക്കും മനസ്സിലുണ്ടാവണം. അങ്ങനെ വന്നാല്‍ ഈ അവസ്ഥ മാറും. പ്രതികാരചിന്ത മാറും. നാളെ നമുക്കുവേണ്ടി നില്‍ക്കേണ്ട വ്യക്തിയെ ഇന്നേ കൊല്ലുകയോ എന്ന ചിന്ത മനസ്സിലുയരും. അത് ശാന്തിയുടെ, സഹവര്‍ത്തിത്വത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷം മനസ്സിലും സമൂഹത്തിലും ഉണ്ടാക്കും. ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും; തിരുത്താന്‍ പറ്റില്ല. സൗമനസ്യം കൊണ്ടേ ആരെയും തിരുത്താനാവൂ.
-പിണറായി വിജയന്‍
തരിമ്പും ആത്മനിന്ദ തോന്നാതെ പിണറായി വിജയന് എങ്ങനെയാണ് ഇങ്ങിനെ സംസാരിക്കാന്‍ കഴിയുന്നതെന്നത് തീര്‍ച്ചയായും എന്നെ അത്ഭുതപ്പെടുത്തുന്നു. താങ്കളുടെ രാഷ്ട്രീയ നേതൃത്വത്തിന് മനുഷ്യത്വമെന്ന മഹാഗുണം കൈമോശം വന്നപ്പോള്‍ ജീവിതസഖാവിനെ തന്നെ നഷ്ടമായൊരാള്‍ക്ക്, ജീവിതത്തിന്റെ ആഹ്ലാദങ്ങള്‍ മുഴുവനും ബലികൊടുക്കേണ്ടി വന്നൊരാള്‍ക്ക്, താങ്കളുടെ ഇപ്പോഴത്തെ വാക്കുകളുടെ കൊടും കാപട്യത്തെ തീര്‍ച്ചയായും അവഗണിക്കാന്‍ കഴിയുന്നില്ല.
താങ്കള്‍ മേല്‍ചൊന്ന സൗമനസ്യങ്ങളൊക്കെയും നിഷേധിച്ച് ടി.പി ചന്ദ്രശേഖരനെന്ന നിങ്ങളുടെയൊക്കെ പഴയൊരു സഖാവിനെ അതിക്രൂരം വധശിക്ഷ വിധിക്കാന്‍ മാത്രം താങ്കളുടെ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ച കാരണമെന്തെന്ന് ആ പ്രസ്താവനയില്‍ വിശദീകരിച്ചു കണ്ടില്ല.
-കെ.കെ. രമ
നൂറുശതമാനം കുഴപ്പങ്ങള്‍ക്കും ഈ കൊലകള്‍ക്കും ഉത്തരവാദികള്‍ നേതാക്കള്‍ മാത്രമാണ്. അവരാണ് പാവപ്പെട്ട അണികളെ വഴിതെറ്റിക്കുന്നത്. കണ്ണൂരില്‍ ഇതുവരെനടന്ന എല്ലാ കൊലപാതകങ്ങളും എടുത്തുനോക്കൂ, ഒരു നേതാവെങ്കിലും അണികളോട് കൊല്ലരുത് എന്ന് കര്‍ശനമായി ആര്‍ജവത്തോടെ പറഞ്ഞിട്ടുണ്ടോ? മറിച്ച് എല്ലാവരും വിചിത്രമായ ഭാഷയില്‍ കൊലപാതകങ്ങളെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ എതിര്‍പാര്‍ട്ടിയുടെമേല്‍ ആരോപിക്കുകയോ ആണ് ചെയ്യുന്നത്. 'അരുത്' എന്നോ 'ഈ നരമേധം നിര്‍ത്തൂ' എന്നോ എന്തുകൊണ്ട് ഇവര്‍ പറയുന്നില്ല? ഈ നേതാക്കള്‍ ഒരുതവണ പറഞ്ഞാല്‍ അന്നുതീരും ഈ അരുംകൊലകള്‍.
-നടന്‍ ശ്രീനിവാസന്‍
രണ്ടു കക്ഷികളാണ് മത്സരിച്ച് കൊല ചെയ്യുന്നത്. ഒരു കക്ഷി കൊല ചെയ്യുമ്പോള്‍ അതു മനസിലാക്കാന്‍ പ്രയാസമില്ല. അവരെ നമുക്കറിയാം. എന്നാല്‍, മറുകക്ഷി അതേ രീതിയില്‍ തിരിച്ച് അറുംകൊല ചെയ്യുന്നതാണ് മനസിലാക്കാന്‍ പ്രയാസം. അങ്ങനെയെങ്കില്‍ ഇരുകക്ഷികളും തമ്മില്‍ എന്താണ് വ്യത്യാസം? രണ്ടു കക്ഷികളും ഫാസിസ്റ്റുകളല്ലേ.
-എം.മുകുന്ദന്‍
മതി, ഇവിടെ നിര്‍ത്തുക. തല്‍ക്കാലത്തേക്കല്ല, എന്നെന്നേക്കുമായി. നിര്‍ലജ്ജവും അതിക്രൂരവുമായ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുക. അത് നേതാക്കളുടെ ചുമതലയാണ്. ഇല്ലെങ്കില്‍ കണ്ണൂരിലെ അമ്മമാരെ, സഹോദരിമാരെ നിങ്ങളെല്ലാവരും ചേര്‍ന്ന് റോഡിലിറങ്ങി പൊരിവെയിലത്ത് പട്ടിണിസമരം നടത്തുക. അതില്‍ പാര്‍ട്ടി പാടില്ല. മതം പാടില്ല. അമ്മമാരുടെ ഉഗ്രശാപം കൊലയാളികളുടെ ശിരസ്സില്‍ പതിക്കുക തന്നെ ചെയ്യും.
-സുഗതകുമാരി
ചായ ഉണ്ടാക്കുക, ഡ്രം കൊട്ടുക, ഭക്ഷണം ഉണ്ടാക്കുക, മുന്തിയ ഇനം വസ്ത്രം ധരിക്കുക തുടങ്ങി എല്ലാ ഗുണങ്ങളും എനിക്കുണ്ട്. കാണാനും മോശമല്ല, അഴിമതിക്കാരനുമല്ല. ഇങ്ങനെയുള്ള തനിക്ക് പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്. ഞാന്‍ പ്രധാനമന്ത്രിയായാല്‍ ആറു മാസത്തിനുള്ളില്‍ 130 കോടി ജനങ്ങളുടെ അക്കൗണ്ടിലും 20 ലക്ഷം രൂപ വീതം നിക്ഷേപിക്കും. വാക്കു പാലിക്കാത്ത ചിലരെ പോലെയല്ല ഞാന്‍.
-അസംഖാന്‍
ഒരു തസ്തികയിലും ആറുമാസം തികയ്ക്കാത്തയാളാണ് ഡി.ജി.പി ജേക്കബ് തോമസ്. കൊടുങ്കാറ്റില്‍ ഉലയില്ലെന്നു പറഞ്ഞ തത്ത മന്ദമാരുതനില്‍ ഇളകിപ്പോയി. ജേക്കബ് തോമസിന്റെ പിന്‍മാറ്റം ദുരൂഹമാണ്. പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദമുണ്ട്.
-രമേശ് ചെന്നിത്തല
പാര്‍ട്ടിനേതാവിന്റെ അഭിപ്രായംനോക്കിയാണ് കേരളത്തിലെ ഭൂരിപക്ഷം എഴുത്തുകാരും സംസാരിക്കുന്നത്. അപവാദങ്ങളില്ലാതില്ല. എഴുത്തുസംസ്‌കാരത്തിനും മാധ്യമസംസ്‌കാരത്തിനുമൊക്കെ നവകേരളത്തില്‍ അപചയം വന്നുകൊണ്ടിരിക്കുകയാണ്.
-എം.ജി.എസ്. നാരായണന്‍
അന്യദേശത്തെ തൊഴിലാളികളെക്കുറിച്ച് കവി സുഗതകുമാരിയുടെ വിവാദ പരാമര്‍ശം വന്നപ്പോള്‍ എന്റെ മനസില്‍ ആദ്യം തോന്നിയ സംഗതി, മലയാളിപ്പെണ്ണുങ്ങള്‍ അവരുടെ വികാരങ്ങളുടെ അപൂര്‍വ സൗന്ദര്യങ്ങളെല്ലാം അറിഞ്ഞതും അനുഭവിച്ചതും അന്യഭാഷാ ഗായികമാരുടെ ശബ്ദത്തിലായിരുന്നുവല്ലോ എന്നതാണ്. ഒരിക്കല്‍പോലും അത് മലയാളിശബ്ദങ്ങളല്ലാത്തതിന്റെ വേവലാതികള്‍ ആര്‍ക്കും തോന്നിയില്ല എന്നു മാത്രമല്ല, ക്ഷുദ്രമായ പ്രാദേശികവികാരത്തിന് ഇവിടെ ആരും അടിപ്പെട്ടുപോയതുമില്ല.
-എസ്.ശാരദക്കുട്ടി
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന് എട്ട് മന്ത്രിമാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ആരോപണങ്ങളെ നോക്കി പരിഹസിച്ചു ചിരിച്ചു. എല്ലാം എന്റെ മനസാക്ഷിക്ക് ബോധ്യമായിരിക്കുന്നു. ഇവരെല്ലാം സത്യസന്ധരും നിര്‍മലഹൃദയരുമാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ആ നാണംകെട്ട ചിരി കേരളത്തില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.
-എന്‍.എം. പിയേഴ്‌സണ്‍
വധശിക്ഷയെ അനുകൂലിക്കുന്നവരൊക്കെ സ്വേച്ഛാധിപതികള്‍, എതിര്‍ക്കുന്നവര്‍ ജനാധിപത്യപ്രേമികള്‍ എന്ന ബേബിയന്‍ സിദ്ധാന്തം ഇവിടെ പ്രയോഗിക്കുന്ന പക്ഷം ജവഹര്‍ലാല്‍ നെഹ്‌റു മുസ്സോളിനിയെക്കാള്‍ മുന്തിയ ഫാസിസ്റ്റാകും; രാമസ്വാമി അയ്യര്‍ റസ്സലിനേക്കാള്‍ ഹ്യൂമനിസ്റ്റും.
-എ.ജയശങ്കര്‍
പാകിസ്താനെ ശത്രു രാജ്യമായി എനിക്ക് കാണാനാവില്ല. പാകിസ്താന്‍ നമ്മുടെ സഹോദരീ രാഷ്ട്രമാണ്. എനിക്ക് വേണ്ടപ്പെട്ടവരെല്ലാം പാകിസ്താനിലാണ്. ഹാരപ്പ, മോഹന്‍ഞ്ചദാരോ, ലാഹോര്‍, ഭഗത്‌സിങ് തുടങ്ങയവയെല്ലാം അപ്പുറത്താണ്. വെടിയേറ്റുവീഴുന്ന പട്ടാളക്കാരന്റെ ശവപ്പെട്ടിക്ക് മുന്നിലിരുന്ന് ഇന്ത്യന്‍ അമ്മയും പാകിസാതാനി അമ്മയും ഒരുപോലയൊണ് കരയുന്നത്. പാകിസ്താനെ ശത്രുരാജ്യമെന്ന പയുന്നത് രാഷ് ട്രീയക്കരാണ്.
-കുരീപ്പുഴ ശ്രീകുമാര്‍
യാതൊരു കാരണവുമില്ലാതെ അക്രമിക്കുന്ന രണ്ടു കൂട്ടരാണ് തെരുവുനായ്ക്കളും അഭിഭാഷകരും. അക്രമിക്കുന്നത് എന്തിനാണെന്നതിന് ഇരുകൂട്ടര്‍ക്കും ഒരു വിശദീകരണവുമില്ല. എന്നാല്‍ അക്രമകാരികളായ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ കേന്ദ്രങ്ങളുണ്ട്. അക്രമാസക്തരാകുന്ന അഭിഭാഷകരെ എന്തുചെയ്യണമെന്ന് പൊതുജനം തീരുമാനിക്കട്ടെ
-സെബാസ്റ്റ്യന്‍ പോള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."