ചെറുവണ്ണൂര്‍ ബി.സി റോഡ് പൊട്ടിപ്പൊളിഞ്ഞു
ഫറോക്ക്: ആറുമാസം മുന്‍പ് അറ്റകുറ്റപ്പണി നടത്തിയ ചെറുവണ്ണൂര്‍ ബി.സി റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ചെറുവണ്ണൂരില്‍ നിന്ന് ദേശീയപാത 66നെയും ബേപ്പൂരിനെയും എളുപ്പത്തില്‍ ബന്ധപ്പിക്കുന്ന റോഡാണിത്. വാഹനങ്ങള്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡ് ചെറുവണ്ണൂര്‍ മുതല്‍ ബേപ്പൂര്‍ വരെയും പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
ചതുപ്പ് നിലത്തിലൂടെ പോകുന്ന മൂന്നു കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ നിറയെ കുണ്ടുംകുഴികളുമാണ്. ബേപ്പൂര്‍ തുറമുഖത്തു നിന്നും ഫിഷിങ് ഹാര്‍ബറില്‍ നിന്നും ചരക്കുകയറ്റിയ വലിയ വാഹനങ്ങള്‍ സദാസമയം കടന്നുപോകുന്ന റോഡ് തകര്‍ന്നു കാല്‍നടയാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്.
ബേപ്പൂര്‍ ബീച്ചിലേക്ക് സന്ദര്‍ശകരത്തെന്നുതും ഇതുവഴിയാണ്. റോഡ് തകര്‍ന്നതോടെ ഓട്ടോറിക്ഷകള്‍ ഓട്ടം വിളിച്ചാല്‍ വിമുഖത കാട്ടുകയാണ്. ഇരുചക്രവാഹനങ്ങള്‍ റോഡിലെ കുണ്ടിലും കുഴിയിലും വീണുണ്ടാകുന്ന അപകടവും പതിവായിരിക്കുയാണ്.
ദീര്‍ഘകാലം പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി അറ്റകുറ്റപ്പണി നടത്തുകായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡ് നവീകരണത്തിനായി 25 കോടിയോളം രൂപ നീക്കിവച്ചുവെന്ന് പറയുന്നെണ്ടെങ്കിലും പ്രാഥമിക നടപടികള്‍ പോലും തുടങ്ങാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."