ശിഹാബ് തങ്ങള്‍ പുരസ്‌കാര ദാനവും മാനവീയ സെമിനാറും ഇന്ന്
തൃശൂര്‍: കെ.എസ്.ടി.യു നാലാമത് ശിഹാബ് തങ്ങള്‍ പുരസ്‌കാര ദാനവും മാനവീയ സെമിനാറും ഇന്ന് വൈകീട്ട് മൂന്നിന് തൃശൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. വിദ്യാഭ്യാസ സാന്ത്വന മേഖലകളില്‍ പ്രശസ്ത സേവന അര്‍പ്പിക്കുന്ന വ്യക്തിക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അധ്യാപകനും വിദ്യാര്‍ഥി പ്രതിഭക്കും ആണ് അവാര്‍ഡ് നല്‍കുന്നത്.
കൊണ്ടോട്ടി ബിസ്മി കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി മച്ചിങ്ങല്‍ ബഷീറിനും, പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കെ.പി ശ്രീധരനെയം വിദ്യാര്‍ഥി പ്രതിഭ കോഴിക്കോട് ജില്ലയിലെ വില്ല്യാപള്ളി എം.ജെ ഹൈസ്‌കൂളിലെ അംറ ദില്‍ഷയെയുമാണ് അവാര്‍ഡിനു തെരഞ്ഞെടുത്തത്. സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണാക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനാകും. കേരള നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.പി അബ്ദു സമദ് സമദാനി, മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. കെ.എസ്.ടി.യു പ്രസിഡന്റ്്് സി.പി ചെറിയ മുഹമ്മദ് സ്വഗതം പറയും. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, പി.വി അബ്ദുല്‍ വഹാബ് എം.പി, മുന്‍ മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ് തുടങ്ങിയവര്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യും. സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, ബാലചന്ദ്രന്‍ വടക്കേടത്ത് പ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, മുസ്‌ലിം യുത്ത് ലീഗ് പ്രസിഡന്റ് പി.എം സാദിഖലി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന്‍, എ.കെ സൈനുദ്ദീന്‍, വി.കെ മൂസ എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."