കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാളെ ബഹ്റൈനിലെത്തും
മനാമ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മൂന്നു ദിവസത്തെ സന്ദര്‍ശത്തിനായി ഞായറാഴ്ച ബഹ്റൈനിലെത്തും. ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കേന്ദ്ര മന്ത്രിസഭ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയുടെ സന്ദര്‍ശനം നടക്കുന്നത്. പ്രവാസി പ്രശ്നങ്ങളില്‍ ഏറെ പ്രയോജനകരമായ ഇടപെടലുകള്‍ നടത്തിയ കേന്ദ്രമന്ത്രി എന്ന നിലയില്‍ രാജ്നാഥ് സിങിന്റെ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കാത്തിരിക്കുന്നതെന്നും സംഘാടക സമിതിയംഗം സുപ്രഭാതത്തോട് പറഞ്ഞു.
അതേ സമയം, കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്റെ സന്ദര്‍ശനം സംബന്ധിച്ച് തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."