HOME
DETAILS

ശ്രേഷ്ഠകര്‍മങ്ങളെ ശമ്പളംകൊണ്ട് അളക്കരുത്

  
backup
October 22 2016 | 18:10 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3

നേടിയ ബിരുദങ്ങള്‍ പേരിന്റെകൂടെ എഴുതാന്‍നിന്നാല്‍ വരി മൂന്നു കവിയും. അദ്ദേഹം കൈവച്ച വൈജ്ഞാനിക മേഖലകള്‍ അത്രയ്ക്കാണ്. ഏറ്റവും അവസാനമായി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും സ്വന്തമാക്കി. ഇപ്പോള്‍ അധ്യാപനമേഖലയില്‍ സജീവം. പക്ഷേ, പഠിപ്പിക്കുന്നതു ഒന്നാം തരത്തിലാണെന്നു മാത്രം..! മാസാമാസം രണ്ടായിരം രൂപ കൃത്യമായി ശമ്പളം കിട്ടും. അതിലൊരു രൂപ കൂടുകയോ കുറയുകയോ ചെയ്യില്ല. രണ്ടു മാസം കൂടുമ്പോള്‍ നാലു ദിവസമാണ് അനുവദിക്കപ്പെട്ടിട്ടുള്ള ലീവ്. ലീവ് കഴിഞ്ഞുപോകുമ്പോള്‍ ഇനി വീട്ടുകാരെ കാണാന്‍ രണ്ടുമാസം കാത്തിരിക്കണം.


വേണമെന്നുവച്ചാല്‍ മാസാമാസം അഞ്ചുലക്ഷം വരെ സമ്പാദിക്കാനുള്ള കഴിവും അറിവുമുണ്ട് അദ്ദേഹത്തിന്. യഥേഷ്ടം ലീവും ലഭിക്കും. എന്നിട്ടാണ് ഈ 'താഴ്ന്ന ജോലി'യില്‍ ആവേശത്തോടെ തൂങ്ങിനില്‍ക്കുന്നത്..
എന്താണാവോ അദ്ദേഹത്തിനു പറ്റിപ്പോയത്..? പഠിച്ചുപഠിച്ച് ബുദ്ധി മറിഞ്ഞുപോയതാണോ..? ബുദ്ധി മറിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ ലക്ഷണം കാണണം. ഇതതുമില്ല. തന്റെ പഴയകാല സുഹൃത്ത് അദ്ദേഹത്തോടു മുഖദാവില്‍ കണ്ടുതന്നെ ചോദിച്ചു.''എനിക്കറിയാത്തതുകൊണ്ട് ചോദിക്കുകയാണ്, നിനക്കെന്തു പറ്റി..? ഒന്നാം തരത്തില്‍ തറ പറ പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നോ ഇത്രയും കാലം നീ അധ്വാനിച്ചതും ബിരുദങ്ങള്‍ക്കു പിന്നാലെ പാഞ്ഞതുമെല്ലാം... എന്നെ നോക്ക്. നിന്റെയത്രയൊന്നും ബിരുദങ്ങളെനിക്കില്ല. എന്നിട്ടും അധ്വാനമില്ലാതെ ദിവസവും പതിനായിരം സമ്പാദിക്കുന്നുണ്ട് ഞാന്‍. കമ്പനിയില്‍ എന്റെ സാന്നിധ്യമുണ്ടായാല്‍ മാത്രം മതി. അതും നാലു മണിക്കൂര്‍. പണിയൊന്നുമില്ല. ആഴ്ചയില്‍ രണ്ടുദിവസം ലീവുമുണ്ട്. വേണമെന്നുവച്ചാല്‍ ഇതിലും വലിയ പോസ്റ്റില്‍ ഇരിക്കാന്‍ കഴിവുള്ള ആളല്ലേ നീ. എന്നിട്ടുമെന്തേ ഈ താഴ്ന്ന ജോലിയുമായി കഴിയുന്നു..?!''
വളരെ വൈകാരികമായാണ് സുഹൃത്തിന്റെ ചോദ്യമുണ്ടായത്. ബിരുദധാരി ആദ്യമൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. പിന്നെ ശാന്തത കൈവിടാതെ പറഞ്ഞു: ''എന്റെ പൊന്നുസുഹൃത്തേ, നേട്ടത്തിന്റെ വലിപ്പമല്ല, കര്‍മത്തിന്റെ ശ്രേഷ്ഠതയാണ് എനിക്കു പ്രധാനം... വിദ്യാഭ്യാസത്തിന്റെ ബാലപാഠം പോലുമറിയാത്ത അനാഥരും അരക്ഷിതരുമായ ഒരു ജനതയെ സംസ്‌കാര സമ്പന്നരാക്കുകയാണ് എന്റെ ദൗത്യം. എന്റെ ക്ലാസില്‍ വന്നിരിക്കുന്നതു ഒന്നാം തരക്കാരെക്കാള്‍ ഒന്നാം തരത്തിലിരിക്കേണ്ടവരുടെ പിതാക്കന്മാരും പിതാമഹാന്മാരുമാണെന്ന് നീ മനസിലാക്കണം. ഒന്നുമറിയാത്തവരാണവര്‍. അത്തരക്കാര്‍ക്കിടയില്‍ എന്റെ ഇടപെടലില്ലെങ്കില്‍ അവരെ തിരിഞ്ഞുനോക്കാന്‍ മറ്റാരെങ്കിലുമുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. അവര്‍ എന്നെന്നും അരക്ഷിതാവസ്ഥയില്‍തന്നെ കഴിയും. എനിക്കു നിന്റെ ശമ്പളമല്ല, എന്റെ ഉത്തരവാദിത്തമാണ് വലുത്.''


ശമ്പളത്തിലെ അക്കങ്ങളുടെ എണ്ണം ഭ്രമിപ്പിക്കുന്ന കാഴ്ചയാണിന്ന്. കര്‍മത്തിന്റെ ശ്രേഷ്ഠതയെ കാണാതാക്കുന്ന കാഴ്ച. പലരെയും അതു വഞ്ചനയിലകപ്പെടുത്തിയിരിക്കുന്നു എന്നു പറഞ്ഞാല്‍ തെറ്റാകില്ല. അക്കങ്ങളുടെ എണ്ണം കണ്ടാല്‍ പിന്നെ ജോലി തനിക്കു അനുയോജ്യമാണോ അല്ലെയോ എന്നത് പരിഗണനയേ അല്ലാത്ത സ്ഥിതിവിശേഷം. ശമ്പളം എത്രയുമാകട്ടെ, ചെയ്യുന്ന ജോലി ശ്രേഷ്ഠമായിരിക്കണമെന്നല്ല, ജോലിയേതുമാകട്ടെ ശമ്പളം അക്കങ്ങള്‍ കൂടിയതായിരിക്കണമെന്ന നിലപാട്.. പ്രാഥമിക പഠനത്തിനു ശേഷം പത്തിരുപതു വര്‍ഷം നിരന്തരമായി അധ്വാനിച്ചു പഠിച്ചിട്ടും ആ മേഖലയില്‍ നിലകൊണ്ട് പുതിയ പ്രപഞ്ചങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം ശമ്പളംകണ്ട് ഏതു ജോലിയും  ഏറ്റെടുക്കാന്‍ തയാറാകുന്ന വിദ്വാന്മാര്‍ അധികരിച്ചുവരാന്‍ ഇതല്ലേ കാരണം..
ഒരു ലക്ഷം രൂപയ്ക്കു ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നതിനെക്കാള്‍ ആയിരം രൂപയ്ക്കു ഒന്നാം തരത്തില്‍ സംസ്‌കാരത്തിന്റെ ബാലപാഠം പഠിപ്പിക്കുന്നതാണ് ശ്രേഷ്ഠകരമെന്നതു പലര്‍ക്കും മനസിലാവുന്ന സത്യമല്ല. അറിവുള്ളവരെ ഉയര്‍ന്ന അറിവാളന്മാരാക്കുന്നതിനേക്കാള്‍ തീരെ അറിവില്ലാത്തവരെ അറിവുള്ളവരാക്കി മാറ്റുന്നതിനു മാറ്റുകൂടുതലുണ്ട്. അറിവിന്റെ ഒന്നാംപടിപോലും കയറിയിട്ടില്ലാത്ത നാട്ടില്‍ ഒരാള്‍ക്കു അറിവ് പകര്‍ന്നുകൊടുക്കുന്നത് ഒരുപക്ഷേ, അറിവ് നിറഞ്ഞുനില്‍ക്കുന്ന മേഖലയില്‍ നൂറാളുകള്‍ക്കു അറിവ് പകര്‍ന്നുകൊടുക്കുന്നതിനു സമാനമായിരിക്കും.


ഉയര്‍ന്ന ശമ്പളമല്ല, ശ്രേഷ്ഠകര്‍മങ്ങളാണ് ലോകത്തു മഹാന്മാരെ സൃഷ്ടിച്ചിട്ടുള്ളതെന്ന സത്യം മറന്നുപോകാന്‍ പാടില്ലാത്തതാണ്. ശമ്പളം മുഖ്യ അജന്‍ഡയായിരുന്നുവെങ്കില്‍ ലോകത്തു പല സംഭാവനകളും വഴിമുട്ടിയേനേ... ലോകം ഇത്രവലിയ പുരോഗതിയിലേക്കു ഒരിക്കലും കടന്നുവരുമായിരുന്നില്ല. മഹാന്മാരില്‍ പലരും മഹാന്മാരാകുമായിരുന്നുമില്ല.
ശമ്പളം നോക്കാതെ ജോലി ചെയ്തിരുന്ന കാലത്ത് മഹാന്മാര്‍ ഏറെയുണ്ടായിരുന്നു. ഇന്നു ശമ്പളം നോക്കി ജോലി ചെയ്യുന്ന സ്ഥിതി വ്യാപിച്ചപ്പോള്‍ മഹാന്മാര്‍ ചരിത്രഗ്രന്ഥങ്ങളില്‍ മാത്രം ഒതുങ്ങി. അത്തരം മഹാന്മാരെക്കുറിച്ച് എഴുതുന്നതും പറയുന്നതും വരെ ശമ്പളം നോക്കിയായി എന്നതു എത്രവലിയ വിരോധാഭാസം.. കൂലി നോക്കാതെ ഉത്തരവാദിത്തം നിര്‍വഹിച്ചവരെക്കുറിച്ച് പറയണമെങ്കില്‍ കൂലി നിബന്ധനവയ്ക്കുന്ന വല്ലാത്ത കാലം..!


കൂലി ഭരിക്കുന്ന കൂലിത്തൊഴിലാളികളാകുന്നതിനു പകരം കൂലിയെ ഭരിക്കുന്ന കുലീനരായി നാം മാറുന്ന കാലം ഇനിയുമൊരിക്കല്‍കൂടി തിരിച്ചുവരുമോ ആവോ... അക്കങ്ങളുടെ നിലവാരം നോക്കി കടമ നിര്‍വഹിക്കുന്നതിനു പകരം ഉത്തരവാദിത്തബോധം ലാക്കാക്കി കര്‍മനിരതരാവുന്ന സുവര്‍ണയുഗം ഇനിയും പിറവിയെടുക്കുമോ...




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  28 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  33 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago