ദലിതരോടുള്ള ക്രൂരതയുടെ പുതിയ മുഖം
ഞാനൊരു ദളിതനായതിനാല്‍ എന്നെ അടിക്കുന്നതും തുപ്പുന്നതുമെല്ലാം അവര്‍ക്ക് രസമാണെന്നാണ് പറയുന്നത്.' ബീഹാറിലെ മുസാഫര്‍പൂറിലെ കേന്ദ്രീയ വിദ്യാലയത്തില്‍ സഹപാഠികളുടെ മര്‍ദ്ദനമേറ്റ കുട്ടിയുടേതാണ് ഈ വാക്കുകള്‍.
ക്ലാസ്മുറിയില്‍ സഹപാഠികള്‍ ചേര്‍ന്ന് ഒരുകുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ പൊലിസ് കേസെടുക്കുയും ചെയ്തു. തുടര്‍ന്നാണ് ദളിതനായതിന്റെ പേരില്‍ രണ്ട് വര്‍ഷമായി സഹപാഠികളില്‍ നിന്ന് താനനുഭവിക്കുന്ന പീഡനത്തെ കുറിച്ച് വെളിപെടുത്തിയത്.
ഉയര്‍ന്ന മാര്‍ക്ക് നേടുന്ന നന്നായി പഠിക്കുന്ന താന്‍ ഒരു ദളിതനായതിനാല്‍ തന്നെ പലപ്പോഴും ക്‌ളാസ്മുറിയില്‍ ലഭിച്ചിരുന്നത് അധിക്ഷേപവും മാനഹാനിയും മാത്രമായിരുന്നുവത്രെ. എല്ലാ ദിവസവും സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികള്‍ എന്നെ മര്‍ദിക്കുകയാണ്. അവരില്‍ ഒരാള്‍ എന്റെ സഹപാഠിയാണ്.
മറ്റൊരാള്‍ എന്റെ ജൂനിയറും. ആഴ്ചയില്‍ ഒരു തവണയെങ്കിലും അവര്‍ എന്റെ മുഖത്ത് തുപ്പും. തന്നെ സ്ഥിരമായി മര്‍ദിക്കുന്ന കാര്യം സ്‌കൂള്‍ പ്രിന്‍സിപ്പളിനോട് പറഞ്ഞാല്‍ പരീക്ഷയെഴുതാന്‍ പോലും തന്നെ അനുവദിക്കില്ല എന്നായിരുന്നു അവര്‍ ഭീഷണിപ്പെടുത്തിയത്. സ്‌കൂളിന് പുറത്തും അവര്‍ മര്‍ദിക്കാറുണ്ട്.പിന്നോക്കജാതിക്കാരനായതിനാല്‍ നിരന്തരം പീഢനത്തിന് ക്ലാസ് മുറികളില്‍ പോലും വിധേയരാകുന്ന കുട്ടികള്‍ നിലനില്‍ക്കുന്ന കാലത്തിന് നാമെന്ത് പേരിടും. ഭാരതത്തിന്റെ വികൃതമുഖമാണ് ജാതീയത.
സുധീഷ് കൃഷ്ണ
കട്ടിപ്പാറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."