വാഹനാപകടത്തില്‍ പരുക്കേറ്റ കുട്ടിക്ക് 53ലക്ഷത്തിലേറെ നഷ്ടപരിഹാരം നല്കാന് വിധി
മഞ്ചേരി: വാഹനാപകടത്തില്‍ പരുക്കേറ്റ കുട്ടിക്ക് 53ലക്ഷത്തിലേറെ നഷ്ടപരിഹാരം നല്കാന് മോട്ടോര്‍ ആക്സിഡന്റ് ക്രൈം ട്രൈബ്യൂണലിന്റെ വിധി. മഞ്ചേരി നെല്ലിപറമ്പ് സ്വദേശി കാരാട്ട് അബ്ദുല്‍ ജലീല്‍ മകന് ഫഹീം (9)അപകടത്തില്‍പെട്ടു ഗുരുതരമായി പരുക്കേറ്റ കേസിലാണ് ന്യൂ ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് കമ്പനി 53,70000 രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്. മഞ്ചേരി മോട്ടര്‍ ആക്സിഡന്റ് കോടതി ജഡ്ജി കെ സുരേഷ് ഭായിയാണ് ശിക്ഷ വിധിച്ചത്.
2011 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം.സ്കൂള്‍ വിട്ടു വരുന്നതിനിടെ അരീക്കോട് പുത്തലത്തുവച്ച് ടിപ്പര്‍ലോറി വിദ്യാര്‍ഥിയെ ഇടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനു പുറമെ കേസ് ഫയല്‍ ചെയ്തതു മുതല്‍ മൂന്നു വര്‍ഷത്തേക്ക് ഒന്‍പതു ശതമാനം പലിശയും കോടതി ചിലവും നല്‍കാനും വിധിയായി. 2013ലാണ് കേസ് ഫയല്‍ ചെയ്തത്.
അതുമുതല്ക്കുള്ള പലിശയടക്കമാണ് ഇന്‍ഷൂറന്‍സ് കമ്പനി നല്‍കേണ്ടത്. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. എന്‍. മുഹമ്മദ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."