HOME
DETAILS
MAL
കാലിക്കറ്റില്‍ ജീവനക്കാര്‍ കൂട്ട ഉപവാസം നടത്തി
backup
October 22 2016 | 20:10 PM
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗദിനത്തില്‍ സര്‍വകലാശാല ഭരണകാര്യാലയത്തിനു മുന്നില്‍ കോണ്‍ഗ്രസ് അനുകൂല സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃതത്തില്‍ ജീവനക്കാര്‍ കൂട്ട സത്യഗ്രഹ സമരം നടത്തി. പി.എസ്.സി അഡൈ്വസ് മെമ്മോ അയച്ച ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക ഒറ്റത്തവണയായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കെ.പി.സി.സി സെക്രട്ടറി അഡ്വ. വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. കെ. പ്രവീണ്‍ കുമാര്‍, പി. പ്രേമരാജന്‍, പ്രമോദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."