HOME
DETAILS
MAL
സമ്പൂര്‍ണ്ണ ആരോഗ്യപദ്ധതി: ഒന്നാംഘട്ട മെഡിക്കല്‍ സ്ക്രീനിങ് ക്യാംപുകള്‍ സമാപിച്ചു
backup
October 22 2016 | 20:10 PM
കരുളായി: പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം സന്‍സദ് ആദര്‍ശ് ഗ്രാമയോജനയുമായി സഹകരിച്ചുനടപ്പാക്കുന്ന സമ്പൂര്‍ണ ആരോഗ്യപദ്ധതിയുടെ ഒന്നാം ഘട്ട മെഡിക്കല്‍ സ്ക്രീനിങ് ക്യാംപുകള്‍ സമാപിച്ചു. സമാപന ക്യാംപ് കരുളായി പഞ്ചായത്തിലെ സ്കൂള്‍കുന്ന് അങ്കണവാടിയില്‍ നടന്നു.
പ്രാദേശിക ക്യാംപുകളില്‍ നിന്നും തെരഞ്ഞടുക്കുന്ന ആളുകളെ മൂന്ന്, നാല്, തിയ്യതികളില്‍ കരുളായി പി. ജി ഓഡിറ്റോറിയത്തില്‍ നടത്തുന്ന മെഗാ ക്യാംപില്‍ വെച്ച് വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തും. ഡോ.പി. വി. അനീന, ഡോ.കെ.റിയാസ് എന്നിവര്‍ രോഗികളെ പരിശോധിച്ചു. പഞ്ചായത്ത് ഭാരവാഹികള്‍, ആരോഗ്യ വകുപ്പധികൃതര്‍, ആശപ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."